ഇന്നത്തെ ചിന്ത : സാധുക്കളെ പീഡിപ്പിക്കുന്ന ധനവാന്മാർ |ജെ.പി വെണ്ണിക്കുളം

ദരിദ്രന്മാരെ പീഡിപ്പിക്കുന്നവരെക്കുറിച്ചു പഴയ നിയമ പ്രവാചകന്മാരായ യെശയ്യാവും അമോസും പ്രവചിച്ചിട്ടുണ്ട്. ജോസീഫസിന്റെ ചരിത്രത്തിലും ഇതുപോലെ പീഡിപ്പിക്കപ്പെട്ടവരെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. അതു യഹൂദന്മാരെ ഉദ്ദേശിച്ചായിരുന്നു. പാവപ്പെട്ടവരെ എക്കാലവും ധനവാന്മാർ പീഡിപ്പിക്കാറുണ്ടെന്നത് സത്യമായ കാര്യമാണ്. ഇത്തരക്കാരെക്കുറിച്ചു യാക്കോബും തന്റെ ലേഖനത്തിൽ എഴുതുന്നത് ശ്രദ്ധിക്കൂ;
യാക്കോബ് 2:5 പ്രിയ സഹോദരന്മാരേ, കേൾപ്പിൻ: ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നേ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു.
2:6 ധനവാന്മാർ അല്ലയോ നിങ്ങളെ പീഡിപ്പിക്കുന്നതു? അവർ അല്ലയോ നിങ്ങളെ ന്യായസ്ഥാനങ്ങളിലേക്കു ഇഴെച്ചു കൊണ്ടുപോകുന്നതു?
ഇതു കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം എന്ന പ്രമാണത്തിനു എതിരാണ്. എളിയവരെ ആദരിക്കുക. അതാണ് ക്രിസ്തുവിന്റെ മാർഗ്ഗം.

Download Our Android App | iOS App

ധ്യാനം : യാക്കോബ് 2
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...