ദേശീയ പ്രാർത്ഥനാ സംഗമം ഡൽഹിയിൽ

ന്യൂഡൽഹി: കർത്താവിൽ പ്രസിദ്ധനായ ദൈവദാസൻ പാസ്റ്റർ ജേക്കബ് ജോണിന്റെ നേതൃത്വത്തിൽ ഭാരതത്തിലെ ഓരോ സംസ്ഥാനങ്ങളിൽ നടന്നുവരുന്ന ഏകദിന പ്രാർത്ഥനാ സംഗമം ഡൽഹിയിലും നടത്തപ്പെടുന്നു. 2025 ജൂൺ 20 വെള്ളിയാഴ്ച, വൈകുന്നേരം 6 മുതൽ 8:30 വരെ, നോർത്ത് വെസ്റ്റ് ഡൽഹിയിലെ പ്രധാന സ്ഥലമായ മധുബൻ ചൗക്കിന് സമീപം രോഹിണി സെക്ടർ – 8 ലുള്ള, ഐ.പി.സി.എൻ.ആർ ബെഥേൽ ഹാളിൽ വെച്ചാണ് പ്രത്യുത സംഗമം നടത്തപ്പെടുന്നത്. ഭാരതത്തിലെ സഭകളുടെ ഉണർവ്വിനായും സുവിശേഷത്തിന്റെ വ്യാപനത്തിനായും പ്രാർത്ഥന ഏറ്റവും അനിവാര്യമാകുന്നു എന്ന കാലഘട്ടത്തിന്റെ ആവശ്യത്തെ കുറിച്ച് പാസ്റ്റർ ജേക്കബ് ജോണിനു ദൈവം നൽകിയ ദർശനമാണ് ഈ പ്രാർത്ഥനാ യത്നം. പ്രസ്തുത പ്രാർത്ഥനാ സംഗമത്തിൽ ഡൽഹിയിലെ പാസ്റ്റർമാരും സഭാ ജനങ്ങളും ഒരുമിച്ചു കൂടി ദേശത്തിന്റെ വിടുതലിനായി പ്രാർത്ഥിക്കുന്നതാണ്. പാസ്റ്റർ ജേക്കബ് ജോൺ (പഞ്ചാബ്) വചനം ശുശ്രൂഷിക്കുകയും, ബെഥേൽ ചർച്ച് ക്വയർ ഗാന ശുശ്രൂഷകൾ നിർവ്വഹിക്കുകയും ചെയ്യുന്നതായിരിക്കും.
രോഹിണി സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ സാജു ഏലിയാസിൻ്റെ നേതൃത്വത്തിലുള്ള ടീം ഈ സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനായി പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading