ഇന്നത്തെ ചിന്ത : ദൈവത്തിനു വയമ്പ് വാങ്ങാത്തവർ | ജെ.പി വെണ്ണിക്കുളം

യെശയ്യാ 43:24 നീ എനിക്കായി വയമ്പു വാങ്ങീട്ടില്ല; നിന്റെ ഹനനയാഗങ്ങളുടെ മേദസ്സുകൊണ്ടു എനിക്കു തൃപ്തിവരുത്തീട്ടുമില്ല; നിന്റെ പാപങ്ങൾകൊണ്ടു നീ എന്നെ അദ്ധ്വാനിപ്പിക്കയും നിന്റെ അകൃത്യങ്ങൾകൊണ്ടു എന്നെ കഷ്ടപ്പെടുത്തുകയും ചെയ്തു.

News Middle Advt Banner

യാതൊരു അർഹതയും ഇല്ലാതിരുന്നിട്ടും ഇസ്രായേൽ പ്രവാസത്തിൽ നിന്നും മടങ്ങി വന്നു. കൃപ തോന്നേണ്ടവരോട് ദൈവം കൃപ തോന്നുന്നവനാണെന്നു ഈ സംഭവം തെളിയിച്ചു. പ്രവാസത്തിൽ ആയിരുന്നപ്പോൾ അവർ ദൈവത്തിനു വേണ്ടി ഒരു സുഗന്ധവർഗ്ഗവും വാങ്ങിയില്ല. യാഗമൃഗത്തെ കൊണ്ടുവരാൻ ദൈവം ആവശ്യപ്പെട്ടതുമില്ല. ഇതൊന്നുമില്ലെങ്കിയിലും പ്രാർഥനയിലൂടെയും ആരാധനയിലൂടെയും അവർക്ക് ദൈവത്തോട് നന്ദി അറിയിക്കാമായിരുന്നു. അതു അവർ ചെയ്തില്ല. എന്നിട്ടും അവർ മനഃപൂർവമായി ചെയ്ത പാപം ദൈവം ക്ഷമിച്ചു. സ്നേഹസമ്പന്നനായ ദൈവം ഇന്നും മനുഷ്യനോട് ദയ കാണിക്കുന്നുണ്ട്. അവിടുത്തെ സ്നേഹം എത്രയോ വലിയത്.

ധ്യാനം: യെശയ്യാവ് 43
ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading