ഇന്നത്തെ ചിന്ത : അറിയാത്തതിനെ ദുഷിക്കുന്നവർ | ജെ.പി വെണ്ണിക്കുളം

യൂദാ 1:10 ഇവരോ തങ്ങൾ അറിയാത്തതു എല്ലാം ദുഷിക്കുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ സ്വാഭാവികമായി ഗ്രഹിക്കുന്നവയാൽ ഒക്കെയും തങ്ങളെത്തന്നേ വഷളാക്കുന്നു.

ദുരൂപദേശകന്മാർ അല്പജ്ഞാനികളും കള്ളന്മാരുമാണ്. തങ്ങൾക്കു അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് ഇവർ വാചാലന്മാരാകുന്നു. അങ്ങനെയുള്ളവയെ അവർ ദുഷിക്കുകയും ശപിക്കുകയും ചെയ്യുന്നു. ഇതിൽ ദൈവദൂഷണവും പരദൂഷണവുമെല്ലാം ഉൾപ്പെടും. ഇവരെ യൂദാ ഉപമിക്കുന്നത് ബുദ്ധിയില്ലാത്ത മൃഗങ്ങളോടാണ്. ഭോജനവും ഭോഗവും മാത്രം ലക്ഷ്യമാക്കി നടക്കുന്ന ഇവർ അപകടകാരികളാണ്. ഇന്നും ഇത്തരക്കാർ നമുക്ക് ചുറ്റുമുണ്ട്. ഇവരെ ഒഴിഞ്ഞു നിൽക്കുക.

ധ്യാനം : യൂദായുടെ ലേഖനം
ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading