ഇന്നത്തെ ചിന്ത : വർധിക്കുന്ന വിശ്വാസം പെരുകുന്ന സ്നേഹം | ജെ.പി വെണ്ണിക്കുളം

പൗലോസിന്റെ രചനകളിൽ നാം എല്ലായ്പ്പോഴും കാണുന്ന ഒരു പദമാണ് ‘സഹോദരന്മാരെ’ എന്ന അഭിസംബോധന. ഇതു സഹോദര സ്നേഹത്തിന്റെ ഊഷ്മളത വെളിവാക്കുന്നു. വിശേഷാൽ, തെസ്സലോനിക്യ വിശ്വാസികളെക്കുറിച്ചു താൻ പറയുമ്പോൾ അന്യോന്യമുള്ള സ്നേഹത്തിൽ വർധിച്ചു വരുവാൻ ആഹ്വാനം നൽകുന്നുണ്ട്. മാത്രമല്ല ദൈവത്തിലുള്ള വിശ്വാസത്തിൽ എല്ലായ്പ്പോഴും വർധിച്ചുവരുവാനും താൻ പ്രബോധിപ്പിക്കുന്നു. ഉപദ്രവങ്ങളിലും കഷ്ടങ്ങളിലും അവർ തങ്ങളുടെ സഹിഷ്ണുതയും വിശ്വാസവും വെളിവാക്കിയതിൽ താൻ അവരെ പ്രശംസിക്കുന്നതായും കാണാം. പ്രിയരേ, നാമും ഇപ്രകാരമായിരിക്കുവാൻ എല്ലായ്പ്പോഴും ശ്രദ്ധിക്കേണ്ടതാകുന്നു.

post watermark60x60

ധ്യാനം : 2 തെസ്സലോനിക്യർ 1
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like