പാസ്റ്റർ ഷാജുവിനും ബീഹാറിലുള്ള ദൈവസഭക്കും വേണ്ടി പ്രാർത്ഥിക്കുക

നവാട (ബീഹാർ) : ബിഹാറിലെ നവാട ജില്ലയിൽ സുവിശേഷ വേലയിൽ ആയിരിക്കുന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ ഷാജുവിനെ ഒരു സംഘം സുവിശേഷ വിരോധികൾ ഓഗസ്റ്റ് 6 ഞായറാഴ്ച്ച വിശുദ്ധ സഭാ ആരാധന മദ്ധ്യേ ക്രൂരമായി മർദിച്ച് അവശനാക്കി. പ്രിയ കർത്തൃദാസൻ നേരത്തെ തന്നെ ചില നാളുകളായി ആരോഗ്യ പ്രശ്നങ്ങൾ മൂലം പ്രയാസങ്ങൾ അനുഭവിച്ച് വരികയായിരുന്നു.

പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനും, ഇവിടുള്ള ദൈവസഭയുടെ വളർച്ചക്കും, കർത്താവ് ഈ ക്രൂരത പ്രവർത്തിച്ച സുവിശേഷ വിരോധികളോട് ക്ഷമിക്കുവാനും, ഇവരും ഇവരുടെ കുടുംബങ്ങളും യേശുക്രിസ്തുവിന്റെ സ്നേഹം വാസ്തവമായി അറിഞ്ഞ്, മനസാന്തരപ്പെട്ട് രക്ഷയുടെ അനുഭവത്തിൽ വന്ന്, ഇവിടെയുള്ള ദൈവസഭയോട് ചേരേണ്ടതിനും വേണ്ടി എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.