ജീവിതത്തിലെ വിജയഗാഥ ഐറിഷ് പാർലമെന്റിൽ പങ്കുവെച്ച് മിട്ടു ഫാബിൻ ആലുങ്കൽ

അയർലൻഡ്: ഐറിഷ് പാർലമെന്റിൽ തൻ്റെ ജീവിതവിജയത്തിൻ്റെ കഥ പങ്കുവെച്ചതിൽ സന്തോഷത്തിലാണ് കൊച്ചി കടവന്ത്ര സ്വദേശി മിട്ടു ഫാബിൻ ആലുങ്കൽ,

അയർലൻഡിൽ കൂടിയേറുന്ന നഴ്സു‌മാരുടെ വിജയ കഥ നഴ്സിങ് ദിനാചരണത്തിന്റെ ഭാഗമായി അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു മിട്ടു.

17 വർഷം മുൻപാണ് അയർലൻഡിൽ എത്തിയത്. ഡബ്ലിനിൽ നഴ്സ‌ിങ് ഹോമിൽ ഡയറക്‌ടർ ഓഫ് നഴ്‌സിങ് ആയി ജോലിനോക്കുന്നു. അയർലൻഡിലേക്ക് കുടിയേറുന്ന നഴ്സു‌മാരെ സഹായിക്കുന്ന സംഘടനാ പ്രതിനിധിയും നഴ്സസ് ആൻഡ് മിഡ്‌വൈഫ് ബോർഡ് ഓഫ് അയർലൻഡ് അംഗവുമാണ്. ഇന്ത്യയിൽ ഒരു സാധാരണ കുടൂംബത്തിൽ ജനിച്ച താൻ എങ്ങനെ അയർലൻഡിൽ എത്തി എന്ന കഥയാണു മിട്ടു പങ്കുവച്ചത്. നഴ്‌സിങ് ജോലി, അയർലൻഡിൽ നേരിട്ട പ്രതിബന്ധങ്ങൾ ഇവയൊക്കെ പറഞ്ഞു. പരേതരായ ഫാബിൻ ലോപ്പസ്- ഷീല
ആലുങ്കൽ ദമ്പതികളുടെ മകളാണ്.
ഭർത്താവ് ഷിബു അയർലൻഡിൽ നഴ്‌സ് മാനേജരാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.