യേശുവിൻ തിരുപ്പാദത്തിൽ മിനിസ്ട്രി 35 -മത് പ്രാർത്ഥനാ സംഗമം 2024 മെയ് 11 ന്

മസ്കറ്റ് : യേശുവിൻ തിരുപ്പാദത്തിൽ മിനിസ്ട്രിയുടെ പ്രാർത്ഥനാ സംഗമം മെയ് 11, ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 7 മണി മുതൽ സൂം പ്ലാറ്റ്ഫോമിലൂടെയാണ് യോഗം സംഘടിപ്പിക്കുന്നത്. പാസ്റ്റർ. സോണി ചാക്കോ, യു. കെ ദൈവവചനം സംസാരിക്കും.
ബ്രദർ ഫിന്നി ശാമുവേലിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

2021 ൽ ആരംഭിച്ച പ്രാർത്ഥന കൂട്ടായ്മ ജൂണിൽ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. അതിരുകളില്ലാത്ത ദൈവസ്‌നേഹം ദൈവവചനത്തിലൂടെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തുടർ പരമ്പരയായി മീറ്റിംഗ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

ID : 828 3015 0680
Password :amen

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.