പരീക്ഷകളിൽ പരിഹാരം നൽകുന്ന ഗുരു | ജോളി റോണി, കുവൈറ്റ്

ദൈവഹിതപ്രകാരമുള്ള പരിശോധനകളും പരീക്ഷകളും ദൈവമക്കൾക്കുണ്ട് വിശ്വാസിയായി കർത്താവിനോട് ചേർന്നിരിക്കുന്നവർക്കു ദൈവമാണ് പരിഹാരം തരുന്നത്. ക്രിസ്തു ഭക്തരായി ജീവിക്കുമ്പോൾ പ്രയാസങ്ങളും നഷ്ടങ്ങളും പരീക്ഷയായി കടന്നുവരും. വചനത്തിൽ നിലനിന്നാൽ സകലതിനും പരിഹാരം ദൈവംതരും. കൊരിന്ത്യ ലേഖനം (1കൊരി :10:13) വായിക്കുമ്പോൾ മനുഷ്യർക്ക് നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കുനേരിട്ടില്ല ദൈവം വിശ്വസ്‌തൻ നിങ്ങൾക്ക് കഴിയുന്നതുമീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിക്കാൻ കഴിയേണ്ടതിന് പരീക്ഷയോട് കൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും. ഇവിടെ പറയുന്നത് പരീക്ഷ വന്നാൽ പരിഹാരവും ദൈവം തരുമെന്നാണ് ദൈവത്തിന്റെ സ്നേഹിതനായ അബ്രഹാമിനെയും ദൈവം പരീക്ഷിച്ചതായി ബൈബിളിൽ കാണാം പരീക്ഷ സമയത്തു തന്റെ ഭക്തൻ ദൈവത്തോട്ചോദ്യംചോദിച്ചില്ല, അവിശ്വാസത്തിന്റെ വാക്കുകൾ പറഞ്ഞില്ല, പിന്നെയോ വിശ്വാസത്തിന്റെ വാക്കുകൾ പറഞ്ഞ് ജീവിതംപ്രവർത്തിയിലൂടെ ദൈവത്തിന്റെ മുൻപാകെ കാണിച്ചു കൊടുത്തും നേരിട്ടപരീക്ഷയിൽ നിന്ന്‌ ജയം നേടാൻ കഴിഞ്ഞു. അതിലുടെ അബ്രഹാം വിശ്വാസികളുടെ പിതാവായി മാറി നിങ്ങളുടെ ജീവിതത്തിൽ കടന്നുവരുന്ന പരീക്ഷകളെ പ്രാർത്ഥനയിലും പ്രവർത്തിയിലും വിശ്വാസത്തിലും പോരാടി ജയിക്കണം ദൈവഹിതപ്രകാരമുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിശോധനകൾക്കും ക്രിസ്തു യേശുവിൽ പോക്ക് വഴിയുയുണ്ടാക്കും! എബ്രയാ ലേഖനത്തിൽ പറയുന്നു പാപം ഒഴികെ സർവ്വത്തിലും പരീക്ഷിക്കപ്പെട്ട ക്രിസ്തു നമുക്കുണ്ട് അതുകൊണ്ട് കരുണ ലഭിക്കാനും തക്കസമയത്തു സഹായിപ്പാനും ഉള്ള ക്യപ പ്രാപിക്കാനായി കൃപാസനത്തിന് അടുത്ത് ചെല്ലുക പ്രയാസങ്ങളും രോഗങ്ങളും തലമുറയെ കുറിച്ചുള്ള ആകുലതകളും മറ്റു വിവിധ പരിശോധനയും ജീവിതത്തിൽ കടന്നു വരുമ്പോൾ ദൈവത്തിൽനിന്നും അകന്നുപോകാതെ ദൈവത്തോട് ചോദ്യം ചോദിക്കാതെ കർത്താവിനോട് ഒന്നു കൂടിഅടുത്ത് ഇരിക്കുക യേശു വിടുവിക്കും. സങ്കീർത്തനക്കാരൻ ഇങ്ങനെ പറയുന്നു അവൻ എന്നോട് പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും ജീവിതത്തിന്റെ എല്ലാ വഴിയിലും ക്രിസ്തുമായി പറ്റിയിരിക്കണം പരീക്ഷകൾ വരും ജീവിതത്തിൽ എന്നാൽ ദൈവത്തോട് പറ്റിയിരുന്ന്‌ നാം പരിഹാരവും കാണണം വചനം പറയുന്നതുപോലെ നിങ്ങൾ ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളിൽ ദു:ഖിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു. അതു കൊണ്ട് പരസ്പരം ആരും ആരെയും പഴിചാരരുത്‌. ദൈവം തന്നെ സമ്മതിച്ച ഭക്തനാണ്‌ ഇയ്യോബ്, എന്നാൽ ഭക്തനെ ഒരു ദിവസം ദൈവം പരീക്ഷിച്ചു ജീവിതത്തിൽ ഉണ്ടായിരുന്നനന്മകളും മക്കളും സമ്പത്തുകളും ഒറ്റദിവസം കൊണ്ട് നഷ്ടമായി തന്റെ ശരീരം വൃണങ്ങളാൽ വേദനിക്കുമ്പോഴും ഭക്തന്റെ മുൻപിൽ ഒരു വിടുതലും കാണാതെ ഇരുന്നപ്പോഴും ഇയ്യോബ് ഇതിൽ ഒന്നും ദൈവത്തെ തള്ളിപറഞ്ഞില്ല തന്റെഭാര്യയുടെ വാക്കിന്റെ മുൻപിലും പതറി പോകാതെ ദൈവത്തിന്റെ സന്നിധിയിൽ ഭക്തി മുറുകെപിടിച്ചു. സ്വന്തം ഭാര്യ ഈപ്രതിസന്ധി കണ്ടപ്പോൾ ദൈവ ഭക്തന്റെ ഭക്തിയെ ചോദ്യം ചെയ്തു ഈ ദൈവത്തെ തള്ളിപ്പറഞ്ഞു പോയി മരിക്കാൻ പ്രേരിപ്പിക്കുന്ന ഭാര്യ എന്നാൽ ഭാര്യയുടെ വാക്കുകൾ കാര്യംമാക്കാതെ തന്റെ നാവുകൊണ്ടു ദൈവത്തോട് പാപം ചെയ്യാതെ മറുപടിയായി ഇയ്യോബ് പറഞ്ഞവാക്കുകൾ ദൈവത്തിൽ നിന്ന് നന്മ കൈകൊള്ളുന്നു തിന്മയും കൈകൊള്ളരുതോ? എന്നായിരുന്നു. എത്ര പ്രത്യാശയുടെ വാക്കുകൾ ദൈ വത്തോട് ചേർന്ന് നിൽക്കുന്ന ഒരു ഭക്തന് മാത്രമേ ഇങ്ങനെ പറയാൻ കഴിയൂ. കർത്താവ് അറിയാതെ നിങ്ങളുടെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല ഭക്തന്മാരുടെ വാക്കുകൾപോലെ വിശ്വാസത്തിന്റെ വാക്കുകൾ പറയണം എല്ലാവരെയും ക്രിസ്തുവിൽ പ്രത്യാശയുള്ള ജീവിതം നയിപ്പാൻ ദൈവം സഹായിക്കട്ടെ. യേശു ക്രിസ്തുവിന്റെ ദാസനായ യാക്കോബ് പറയുന്നു പരീക്ഷ സഹിക്കുന്നവൻ ഭാഗ്യവാൻ അവൻ കൊള്ളാവുന്നവനായി തെളിഞ്ഞശേഷം കർത്താവ് തന്നെ സ്നേഹിക്കുന്നവർക്ക്‌ വാഗ്ദത്വം ചെയ്ത ജീവകീരിടം പ്രാപിക്കും നിങ്ങളുടെ ജീവിതത്തിൽ ദൈവം തരുന്ന പരീക്ഷകളിൽ ജയിച്ചാൽ വാഗ്ദത്വംചെയ്ത ജീവ കിരീടം പ്രാപിക്കും. റോമാ ലേഖനത്തിൽ കാണുന്നു ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെവേർപിരിക്കുന്നതാർ? ക്രിസ്തുവിന്റെ ദാസനായ പൗലോസ് എഴുതുന്നു കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ ഇതിലൊന്നിനും ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നും അകറ്റുവാൻ കഴിയില്ല പ്രിയരേ നമ്മുടെ കർത്താവായ യേശുക്രിസ്തുവും താൻ തന്നെ പരീക്ഷകനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീകഷിക്കപ്പെടുന്നവർക്ക് സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു.നമ്മുടെ ക്രിസ്തീയ ജീവിതത്തിൽവരുന്ന പരീക്ഷണങ്ങളും പരിശോധനകളും കടന്നുവരുമ്പോൾ നമ്മെവിടുവിക്കാനായി യേശു കൂടെയുണ്ട് ഈ ശോധനകൾ പരീക്ഷകൾ ഒരിക്കലും തകർക്കാനല്ല, തളർത്തികളയാൻ അല്ല പിന്നെയോ കുറവുകളെകണ്ട് ഉണരാനും മാനസാന്തരത്തിനും ക്രിസ്തുവിന്റെ സ്നേഹത്തിലേക്ക്ഒന്നുകൂടി അടുപ്പിക്കുവാനും കാരണംആകുന്നു യേശുവിൽ ജീവിതം സമർപ്പിച്ച് ഓരോ ദിവസവും നല്ലഫലങ്ങൾ നമ്മിൽ നിന്നു പുറപ്പെടുവിക്കുന്നവരായി പ്രത്യാശയോട് ക്രിസ്തുവിന്റെ വരവിനായി ഒരുക്കത്തോടെ കാത്തിരിക്കുന്നവർ ആകുക ക്രിസ്തു ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുകയാൽ ക്രിസ്തുവും അങ്ങനെ തന്നെ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തു നിൽക്കുന്നവരുടെ രക്ഷയ്ക്കായി അവൻ പാപം കൂടാതെ രണ്ടാമതും പ്രത്യക്ഷനാകും അതുകൊണ്ട് ക്രിസ്തു നമ്മെ സ്നേഹിച്ച നിത്യാശ്വാസവും, നല്ല പ്രത്യാശയും കൃപയാലെ നൽകിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ച് എല്ലാ നല്ല പ്രവർത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുമാറാകട്ടെ. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമേൻ.

ജോളി റോണി, കുവൈറ്റ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.