നാടിൻ്റെ നന്മയ്ക്ക് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് : മെത്രപ്പോലീത്ത. ഡോ.കെ.പി യോഹന്നാൻ്റെ സ്വപ്നസാക്ഷാത്കാരം

തിരുവല്ല: തൻ്റെ സ്വന്തം നാട്ടിൽ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരു മെഡിക്കൽ കോളജ് മെത്രപ്പോലീത്ത ഡോ.കെ.പി യോഹന്നാൻ്റെ സ്വപ്നമായിരുന്നു. 2014ൽ, ആ സ്വപ്നം യാഥാർഥ്യമായി.. നിർദ്ധനർക്കും അശരണർക്കും കുറഞ്ഞ ചിലവിൽ ചികിത്സ നൽകുവാൻ അദ്ദേഹം മുൻകൈ എടുത്തു.
ബിലീവേഴ്സ‌് ആശുപത്രിയ്ക്ക് മികച്ച സേവനത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചത് തൻ്റെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമായിരുന്നു.

കുറ്റപ്പുഴയിലെ സെൻ്റ് തോമസ് നഗറിലുള്ള മെഡിക്കൽ കോളജ് ആശുപത്രിയുടെ ചെയർമാൻ എന്ന നിലയിൽ നാട്ടിലുള്ളപ്പോഴെല്ലാം പ്രവർത്തനങ്ങൾ നന്നായി വീക്ഷിച്ചു നിർദേശങ്ങൾ നൽകിയിരുന്നു. തൻ്റെ അവസാനപൊതു പരിപാടിയും ബിലീവേഴ്സ് മെഡിക്കൽ കോളേജിന് ലഭിച്ച പുരസ്കാരം ഏറ്റുവാങ്ങുന്ന ചടങ്ങായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.