മെത്രപ്പോലിത്ത ഡോ. കെ പി യോഹന്നാൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ വേദനയോടെ സഭാനേതൃത്വവും വിശ്വസ സമൂഹവും

തിരുവല്ല കുറ്റപ്പുഴയിലെ സെന്റ് തോമസ് നഗറിലെ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ആസ്ഥാനത്തു മെത്രപ്പോലീത്ത ഡോ. കെ പി യോഹന്നാൻ്റെ അപ്രതീക്ഷിതവിയോഗത്തിൽ വേദനയോടെ സഭാനേതൃത്വവും വിശ്വസ സമൂഹവും

തങ്ങളുടെ പ്രിയ ഇടയൻ്റെ വേർപാടറിഞ്ഞ് . വൈദികരും സഭയിലെ ബിഷപ്പുമാരും ഓരോരുത്തരായി സഭാ ആസ്ഥാനത്തേക്ക് വൈകുന്നേരം മുതൽ എത്തിക്കൊണ്ടിരിക്കുന്നു നിറകണ്ണുകളോടെ സഭാ വക്താവ് ഫാ.
സിജോ പന്തപ്പള്ളിൽ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയെ അനുസ്മരിച്ചു ”
ഞങ്ങൾക്ക് എല്ലാമായിരുന്ന തിരുമേനിയാണ് നഷ്ടപ്പെട്ടത്, : അപകടത്തിന്റെ സെക്കൻഡു കൾക്കു മുൻപു വരെ അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിരുന്നു. അപകടത്തിനു ശേഷവും അദ്ദേഹം ഇങ്ങനെയൊരു അവസ്ഥയിലേക്കു മാറുമെന്നു ഒരിക്കലും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ചിലപ്പോൾ ദൈവത്തിന്റെ തീരുമാനമായിരിക്കും.

അദ്ദേഹത്തിന്റെ ഓർമകളും പഠിപ്പിച്ചു തന്ന കാര്യങ്ങളാകും ഞങ്ങളെ ഇനി മുന്നോട്ടു നയിക്കുക. തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങളിൽ വരെ സേവനം ചെയ്തു മാതൃക കാണിച്ചു തന്നതു പിതാവായിരുന്നു. ഒന്നുമില്ലാത്ത കുട്ടികളെ എടുത്തുവളർത്താനുള്ള വലിയ മനസ്സായിരുന്നു ആരോപണങ്ങളിൽ തളരാതെ അതിലൊന്നും ശ്രദ്ധ നൽകാതെ സ്വന്തം ജോലികളിൽ വ്യാപൃതനാകാനാണ് അദ്ദേഹം നിർദേശിച്ചത്’ ഫാ. സിജോ പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.