കെ ബി ബിനുവിന് വേണ്ടി പ്രാർത്ഥിക്കുക (സംസ്ഥാന പി വൈ പി എ മുൻ ജോ. സെക്രട്ടറി )

കൊട്ടാരക്കര ഉമ്മന്നൂർ പനയറ ഐ.പി.സി സഭാംഗവും വിലങ്ങറ വടവോട് സ്വദേശിയും, വാളകം വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറുമായ കെ ബി ബിനു ഇന്ന് ഉച്ചയോടെ കൊട്ടാരക്കരവച്ച് താൻ സഞ്ചരിച്ച ബൈക്കിന്റെ പുറകിൽ മറ്റൊരു വാഹനം ഇടിക്കുകയും റോഡിലേക്ക് വീണ ബിനുവിന്റെ തലയ്ക്ക് ക്ഷതം സംഭവിച്ചതിനെ തുടർന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു..

ഇടിച്ചിട്ടിട്ട് നിർത്താതെ പോയ വാഹനം കൊട്ടാരക്കര പോലീസ് പിടികൂടി.
ഇന്ന് മൂന്നു മണിക്ക് താൻ പുതുതായി വാങ്ങിയ വീടിന്റെ പ്രതിഷ്ഠ ശുശ്രൂഷ നടക്കാനിരിക്കുകയാണ് ഈ അപകടം ഉണ്ടായത്.

ഈ വാർത്ത നിങ്ങൾ വായിക്കുമ്പോൾ തന്നെ ഒരു മിനിറ്റ് ആ സഹോദരന് വേണ്ടി പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.