പ്രസവത്തിനിടെ യുവതി മരിച്ചു; ചികിത്സാപിഴവെന്ന് ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

KE News Desk | Kottayam

ആലപ്പുഴ: കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ ചികിത്സാപിഴവുണ്ടായെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത്. ആലപ്പുഴ ഓമനപ്പുഴ പൊള്ളയില്‍ അനീഷിന്റെ ഭാര്യ ഫേബ ജോസ് (27) ആണ് മരിച്ചത്.
ബന്ധുക്കളുടെ ആരോപണമനുസരിച്ച്, ഫേബയെ പ്രസവത്തിനായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശേഷം ഏറെ നേരം ആരോഗ്യനില സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കിയില്ല. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും, യുവതി മരിച്ചതിന് ശേഷമാണ് കുഞ്ഞിനെ പുറത്തെടുത്തതെന്നും കുടുംബം ആരോപിക്കുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയും ചികിത്സാപിഴവുമാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. പൊലീസിനും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്.
ഫേബയുടെ മൃതദേഹം നിലവില്‍ അര്‍ത്തുങ്കല്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം മേയ് 13 ബുധനാഴ്ച രാവിലെ 8.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം 11.30ന് കുളങ്കോട് യു.പി.എഫ് സെമിത്തേരിയില്‍ നടക്കും.
ഓമനപ്പുഴ ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗമാണ് ഫേബ ജോസ്. പ്രസിദ്ധ ക്രൈസ്തവ ഗായിക അക്സ ജോസിന്റെ സഹോദരിയാണ്ഫേബ ജോസ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading