പാസ്റ്റർ മോനി ചെന്നിത്തലയുടെ സഹധർമ്മിണി സാലി വർഗീസ് (69)അക്കരെ നാട്ടിൽ

ആലപ്പുഴ: ക്രൈസ്തവ ഗാനരചയിതാവും
ഐപിസി കുട്ടനാട് സെന്ററിന്റെ മുൻ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ മോനി ചെന്നിത്തലയുടെ (വർഗീസ് ജോർജ്) സഹധർമ്മിണി സാലി വർഗീസ് (69) ഇന്ന് (21-7-26)പ്രഭാതത്തിൽ നിത്യതയിൽ പ്രവേശിച്ചു.

ഭൗതികശരീരം വെള്ളിയാഴ്ച (24 ജൂലൈ) വൈകിട്ട് 5 മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരികയും രാത്രി 09.00 വരെയുള്ള സമയത്തു അനുശോചന സന്ദേശങ്ങൾ അറിയിക്കുവാനുള്ള സാവകാശമായി ക്രമീകരിച്ചിട്ടുണ്ട്.

ജൂലൈ 25, ശനിയാഴ്ച രാവിലെ 08.30 മുതൽ ശുശ്രൂഷ ഭവനത്തിൽ ആരംഭിച്ച് ഉച്ചക്ക് 12.00 മണിയ്ക്ക് ഐ.പി.സി ഹെബ്രോൻ വാഴക്കൂട്ടം സഭയുടെ (എരമത്തൂർ ഓർത്തഡോക്സ് വലിയ പള്ളിക്ക് എതിർ വശമുള്ള) സെമിത്തേരിയില്‍ സംസ്കാര ശുശ്രൂഷ നടക്കുന്നതുമാണ്.

മകൻ : ജോഷൻ വർഗീസ്
മരുമകൾ : സുനി ജോഷൻ വർഗീസ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading