ഏജി ചാലക്കുടി സെക്ഷൻ യുവജന ക്യാമ്പ് മെയ്‌ 14 മുതൽ

ഏജി ചാലക്കുടി സെക്ഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യുവജന ക്യാമ്പ് 2026, മെയ്‌ 14 മുതൽ 16 വരെ കറുകുറ്റി അസീസി ശാന്തി കേന്ദ്രത്തിൽ നടക്കും. “റോമർ 8:37” ആസ്പദമാക്കി “ഹൂപ്പെർനിക്കാവോ – ജയംകൊള്ളുന്നവനെക്കാൾ അത്യന്തം ജയമുള്ളവർ” എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ പ്രമേയം.

മെയ്‌ 14-ന് വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് എ.ജി. ചാലക്കുടി സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ ജേക്കബ് ടി. ജോൺ ഉദ്ഘാടനം ചെയ്യും.
ക്യാമ്പിൽ സുവിശേഷകൻ ജിഫി യോഹന്നാൻ, സുവിശേഷകൻ ഷാർലറ്റ് മാത്യു, ലിന്റ ഷാർലറ്റ്, പാസ്റ്റർ പ്രഭ ടി. തങ്കച്ചൻ, സിസ്റ്റർ നീതു രാജു എന്നിവർ യുവജനങ്ങൾക്കായി ആത്മീയവും പ്രായോഗികവുമായ ക്ലാസുകൾ നയിക്കും.

കൂടാതെ സാം പൂവച്ചിലിന്റെ നേതൃത്വത്തിൽ ചാലക്കുടി സെക്ഷൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading