ഡോ. കെ.ജെ മാത്യുവിന്റെ ഭാര്യാ മാതാവ് ഏലിയാമ്മ വർഗീസ് (85) അക്കരെ നാട്ടിൽ

തിരുവല്ല : കൺവെൻഷൻ പ്രഭാഷകനും, സൗത്ത് ഇന്ത്യ അസംബ്ലിസ്‌ ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയുമായ , ഡോ. കെ ജെ മാത്യുവിന്റെ സഹധർമ്മിണി ആലീസ് മാത്യുവിന്റെ മാതാവ് തിരുവല്ല വാലുപറമ്പിൽ ബെഥേൽ വീട്ടിൽ ശ്രീമതി ഏലിയാമ്മ വർഗീസ് (85 വയസ്സ്) ജൂലൈ 22 ബുധനാഴ്ച്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മക്കൾ : റോസമ്മ മാത്യു, ആലിസ് മാത്യു. മരുമക്കൾ : പാസ്റ്റർ ഡോ. കെ ജെ മാത്യു (പുനലൂർ), പാസ്റ്റർ ബാബു ഡേവിസ് (ബീഹാർ). കൊച്ചുമക്കൾ : മാർട്ടിൻ(ബഹ്റിൻ), മെറിൽ, അബിസൺ, ആൽബിൻ.

സംസ്കാര ശുശ്രൂഷ ജൂലൈ 24 വെള്ളിയാഴ്ച്ച രാവിലെ ഭവനത്തിലെ ശുശ്രൂഷയെ തുടർന്ന് രാവിലെ 9 മണി മുതൽ തിരുവല്ല റ്റൗൺ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ സഭാ ഹാളിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12 മണിക്ക് പാമലയിലുള്ള സഭാ സെമിത്തെരിയിൽ വച്ച് നടത്തും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading