എജി അമേരിക്കൻ കോൺഫറൻസ്: ഒരുക്കങ്ങൾ പൂർത്തിയായി; നാളെ ഹൂസ്റ്റണിൽ തുടക്കം
ഹൂസ്റ്റൺ: ഇരുപത്തിയൊന്നാമത് AGIFNA നാഷണൽ കോൺഫറൻസ് ജൂലൈ 23-ന് ഹൂസ്റ്റൺ നഗരത്തിലെ മാരിയറ്റ് വെസ്റ്റ്‌ചേസ് ഹോട്ടലിൽ ആരംഭിക്കും. നാല് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പ്രതിനിധികളെ സ്വീകരിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി കൺവീനർ റവ. തോമസ് ഏബ്രഹാമും സെക്രട്ടറി ജോമോൻ ഗീവർഗീസും അറിയിച്ചു.
വിവിധ ദിവസങ്ങളിലായി നടക്കുന്ന സമ്മേളന സെഷനുകളിൽ റവ. ജോ. തോമസ്, റവ. സണ്ണി പ്രസാദ്, റവ. നിരവ് അൽഫോൻസ്, റവ. ടി.ജെ. സാമുവൽ, റവ. തോമസ് ഫിലിപ്പ്, റവ. ക്ലിപ്ലിൻ ബാച്‌ലർ, റവ. ദിലീപ് ത്യാഗരാജൻ, സിസ്റ്റർ ആഷ്‌ലി പ്രത്യാഷ്, റവ. ജോൺ തോമസ്, റവ. ജോർജ് പി. ചാക്കോ, റവ. കോശി വൈദ്യൻ, റവ. ബോവസ് മാത്യു, സിസ്റ്റർ ഗ്രേസ് ഗീവർഗീസ്, പ്രൊഫ. എലിസബത്ത് സൈമൺ എന്നിവർ പ്രസംഗിക്കും.
കോൺഫറൻസിൽ പങ്കെടുക്കുന്നതിന് രജിസ്ട്രേഷൻ ഫീസ് ഇല്ലെന്നും പ്രവേശനം സൗജന്യമാണെന്നും സംഘാടകർ അറിയിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ അവസാനിച്ചെങ്കിലും പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് കോൺഫറൻസ് ഭാരവാഹികളെ നേരിട്ട് ബന്ധപ്പെടുന്നതിലൂടെ രജിസ്റ്റർ ചെയ്യാൻ ഇനിയും അവസരമുണ്ടാകും.
റവ. തോമസ് ഏബ്രഹാം (കൺവീനർ), പാസ്റ്റർ റോയ് തോമസ് (ജോയിന്റ് കൺവീനർ), ജോമോൻ ഗീവർഗീസ് (സെക്രട്ടറി), പാസ്റ്റർ മാത്യു തോമസ് (ട്രഷറർ), പാസ്റ്റർ ലെവി ചെറിയാൻ (ഇംഗ്ലീഷ് സെഷൻ കോർഡിനേറ്റർ), സൂസൻ ജേക്കബ് (ലേഡീസ് കോർഡിനേറ്റർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. പാസ്റ്റർ തോമസ് വർഗീസ് ജനറൽ കോഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.


- Advertisement -


Comments are closed.