പി.വൈ.പി.എ കൊട്ടാരക്കര മേഖലാ കൺവൻഷൻ “ധ്വനി 2026” അനുഗ്രഹമായി സമാപിച്ചു

KE News Desk | Kottarakara

കൊട്ടാരക്കര: പി.വൈ.പി.എ കൊട്ടാരക്കര മേഖല സംഘടിപ്പിച്ച ആത്മീയ സമ്മേളനമായ “ധ്വനി 2026” (ഹൃദയങ്ങളെ തൊടുന്ന സുവിശേഷ വിളംബരം) മെയ് 1, 2 തീയതികളിൽ തൃക്കണ്ണമംഗൽ എസ്.കെ.വി സ്കൂൾ ഗ്രൗണ്ടിൽ അനുഗ്രഹമായി നടത്തപ്പെട്ടു. യോഗങ്ങളിൽ വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികളും യുവജനങ്ങളും പങ്കെടുത്തു.

ഉദ്ഘാടന സമ്മേളനത്തിൽ ഐ.പി.സി കൊട്ടാരക്കര മേഖലാ പ്രസിഡന്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ് കൺവൻഷൻ പ്രാർത്ഥിച്ച് സമർപ്പിച്ചു. തുടർന്ന് പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ കെ. ജെ തോമസ് കുമളിയും രണ്ട് ദിവസങ്ങളിലായി ദൈവവചന സന്ദേശങ്ങൾ നൽകി.

ബ്രദർ ബോവസ് രാജു, ബ്രദർ എബ്രഹാം ക്രിസ്റ്റഫർ എന്നിവർക്കൊപ്പം ഹോളി ഹാർപ്സ്, ചെങ്ങന്നൂർ ഗാനശുശ്രൂഷ നിർവഹിച്ചു.  പ്രസിഡന്റ് ബ്രദർ ജെറിൻ ജി ജെയിംസ്, വൈസ് പ്രസിഡന്റുമാരായ പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ, ബ്രദർ ഷോൺ ജി വിൽസൺ, സെക്രട്ടറി ബ്രദർ മാത്യു ജോൺ, ജോയിന്റ് സെക്രട്ടറിമാരായ ഇവാ. സബിൻ പാറക്കടവിൽ, സിസ്റ്റർ അമൃത ഷിബിൻ ഗിലെയാദ്, ട്രഷറർ ബ്രദർ ബിബിൻ സാം വെട്ടിക്കൽ, പബ്ലിസിറ്റി കൺവീനർ ബ്രദർ എബിൻ പൊന്നച്ചൻ എന്നിവർ കൺവൻഷന് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading