പാസ്റ്റർ സോജൻ ജോർജ്(63)അക്കരെ നാട്ടിൽ

ആലപ്പുഴ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ആലപ്പുഴ ഈസ്റ്റ് സെന്ററിലെ ശുശ്രൂഷകനായിരുന്ന പാസ്റ്റർ സോജൻ ജോർജ് (63) ജൂലൈ 20 തിങ്കളാഴ്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു.

News Middle Advt Banner

ഐപിസി ഹരിപ്പാട്, പെരിങ്ങലിപ്പുറം, ചുട്ടുമാലി എന്നീ സഭകളിൽ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിട്ടുള്ള പാസ്റ്റർ സോജൻ ജോർജ്, തിരുവല്ല സെന്ററിലെ വഴുതാനം സഭയുടെ ആരംഭകനുമായിരുന്നു.

ഭാര്യ: എലിസബത്ത് സോജൻ. മക്കൾ: സാംസൺ (യു.കെ), ജയ്സൻ. മരുമകൾ: അബിയ (യു.കെ). കൊച്ചുമക്കൾ: എലൈജ, ജോയാന.

സംസ്കാര ശുശ്രൂഷകൾ ജൂലൈ 23 വ്യാഴാഴ്ച രാവിലെ 9 മുതൽ സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച് അനാരി പാരിഷ് ഹാളിൽ നടക്കും. തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് സമീപത്തുള്ള ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ വീയപുരം ബഥേൽ സഭാ സെമിത്തേരിയിൽ ഭൗതികശരീരം സംസ്കരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading