ക്രൈസ്തവ എഴുത്തുപുര കുവൈറ്റ്‌ ചാപ്റ്റർ 2024-26 ഭരണസമിതി

കുവൈത്ത്‌: 27/03/2024 ബുധനാഴ്ച അബ്ബാസിയ സുവാർത്ത സഭയിൽ വെച്ച് നടത്തപ്പെട്ട കെ. ഇ കുവൈറ്റ്‌ ചാപ്റ്ററിന്‍റെ വാർഷിക പൊതു യോഗത്തിൽ
പുതിയ പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള ഭരണസമതിയെ പുന:സംഘടിപ്പിച്ചു.
പ്രസിഡന്റായി ബ്രദര്‍ ബിനു ഡാനിയേല്‍, വൈസ് പ്രസിഡന്റ് (പ്രൊജക്ട്സ്) ഇവാ.‍ ലിനു വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് (മീഡിയ) ബ്രദർ ജോൺലി തുണ്ടിയില്‍, സെക്രട്ടറി സിസ്റ്റര്‍ ബിജി പോള്‍, ജോയിന്റ്സെക്രട്ടറി (പ്രോജക്റ്റ്സ്) ബ്രദര്‍ ജോമി കെ. എബ്രഹാം, ജോയിന്റ്സെക്രട്ടറി (മീഡിയ) ബ്രദര്‍ ഷൈജു രാജന്‍,
ട്രഷറർ ബ്രദര്‍ റോണി മത്തായി എന്നിവരോടൊപ്പം
മീഡിയ കോർഡിനേറ്റർ ബ്രദര്‍ ജോമോന്‍ വര്‍ഗീസ്‌, ഇവാൻജലിസം കോർഡിനേറ്റർ ഡോ. സണ്ണി ആൻഡ്രൂസ്, അപ്പര്‍ റൂം കോർഡിനേറ്റർ പാസ്റ്റർ റോണി ചെറിയാൻ, ജോയിന്റ് അപ്പര്‍ റൂം കോർഡിനേറ്റർ സിസ്റ്റർ ഷിനി രഞ്ജി, ഇംഗ്ലീഷ് ന്യൂസ് കോർഡിനേറ്റർ സിസ്റ്റർ വിനീത ജോയൽ, ക്വയർ‍ ലീഡര്‍ ബ്രദര്‍ ബിജോയ്‌ പോള്‍സണ്‍, ജോയിന്റ് ക്വയർ‍ ലീഡര്‍ പാസ്റ്റർ ജിൻസൺ മാത്യൂ, എക്സിക്യൂട്ടീവ് മെംബേര്‍സായി ബ്രദര്‍ സുരേഷ് ജോണ്‍, പാസ്റ്റര്‍ സന്തോഷ്‌ വര്‍ഗ്ഗീസ് , സീനിയർ എക്സ്-ഒഫീഷ്യല്‍സ് പാസ്റ്റര്‍ സാം പള്ളം, പാസ്റ്റര്‍ ജോസ് ഫിലിപ്പ് എന്നിവർ 2024-26 വർഷങ്ങളിലെ ക്രൈസ്തവ എഴുത്തുപുര കുവൈറ്റിലെ പ്രവർത്തനങ്ങൾക്ക് ഊര്‍ജ്ജം പകരും.

പാസ്റ്റർ സന്തോഷ് വർഗ്ഗീസ് പ്രാര്‍ത്ഥിച്ച് ആരംഭിച്ച യോഗം ജനറല്‍ പ്രതിനിധിയായ ബിനു വടക്കുംചേരി കെ. ഇ പ്രവർത്തങ്ങളെ വിശദീകരിക്കുകയും, സെക്രട്ടറി ഷൈജു രാജൻ റിപ്പോർട്ട് അവതരിപ്പിക്കുകയും, ട്രഷറർ റോണി മത്തായി കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വരവ് ചിലവ് അവതരിപ്പിക്കുകയും ചെയ്തു. ബ്രദർ ബിനു ഡാനിയേൽ അധ്യക്ഷത വഹിച്ച യോഗം പാസ്റ്റര്‍ ജോസ്‌ ഫിലിപ്പിന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ പര്യവസാനിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.