റേ ഓഫ് ലൗ ഡവലപ്മെൻ്റ് ഫൗണ്ടേഷൻ ലൈഫ് സ്കൂൾ നാളെ ( ബുധൻ – മെയ് രണ്ടിന്) ആരംഭിക്കും 

കോട്ടയം: റേ ഓഫ് ലൗ ഡവലപ്മെൻ്റ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കോട്ടയം അയ്മനം പഞ്ചായത്തിലെ പരിപ്പ് യു.പി.സ്കൂളിൽ കുട്ടികൾക്കായി ലൈഫ് സ്കൂൾ സംഘടിപ്പിക്കുന്നു. മെയ് 2 വ്യാഴം മുതൽ 4 ശനി വരെ ദിവസവും രാവിലെ പത്ത് മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് ലൈഫ് സ്കൂൾ നടക്കുന്നത്.

കഥകളിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം കളികൾ, പാട്ടുകൾ, ആക്ഷൻ സോങ്ങുകൾ, ആക്റ്റിവിറ്റികൾ ഉൾപ്പെടെ നിരവധിയായ പരിപാടികൾ ഉൾപ്പെടുത്തിയിരിക്കുന്ന ലൈഫ് സ്കൂളിൻ്റെ മുഖ്യ ചിന്താവിഷയം ‘നല്ലവരാകാം നന്മയിൽ വളരാം’ എന്നാണ്. നല്ല സ്വഭാവം, നല്ല കുടുംബം, നല്ല ലക്ഷ്യം എന്നിവ പ്രതിദിന വിഷയങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നു.
ഷാജൻ ജോൺ ഇടയ്ക്കാടാണ് സിലബസ് കോർഡിനേഷൻ ചെയ്തിരിക്കുന്നത്. സജി മത്തായി കാതേട്ട് പ്രോഗ്രാം കോർഡിനേറ്ററും, ലൗജി പാപ്പച്ചൻ ഈവൻ്റ് കോർഡിനേറ്ററുമായി പ്രവർത്തിക്കുന്നു. റേ ഓഫ് ലൗ ഡവലപ്മെൻ്റ് ഫൗണ്ടേഷൻ ഡയറക്ടറായ ജെയിംസ് ചാക്കോയാണ് ചീഫ് കോർഡിനേറ്റർ. ഗ്രാമത്തിൽ നിന്നും തെരഞ്ഞെടുത്ത ഇരുപത് പേർ ടീച്ചർമാരായി പ്രവർത്തിക്കും. കുട്ടികൾക്കുള്ള ഉച്ചഭക്ഷണം അയൽക്കൂട്ടങ്ങൾ ആണ് സ്പോൺസർ ചെയ്തിരിക്കുന്നത്.

പാസ്റ്റർ ജോർജ് പി. ചാക്കോ ചീഫ് ഡയറക്ടാറായി നേതൃത്വം നല്കുന്ന ക്രൈസ്റ്റ് ഏജി ന്യൂയോർക്ക് സഭയുടെ സോഷ്യൽ ഡെവലപ്പ്മെൻ്റ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ റേ ഓഫ് ലൗ ഡവലപ്മെൻ്റ് ഫൗണ്ടേഷൻ വ്യത്യസ്തമായ പ്രവർത്തനശൈലിയിലൂടെ ഗ്രാമകേന്ദ്രീകൃത വികസന പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കുന്നു. ജോർജ് ഏബ്രഹാം വാഴയിലാണ് ഇൻ്റർനാഷണൽ ഡയറക്ടർ.

പരിപ്പ് പ്രദേശത്ത് അഞ്ഞൂറോളം കുടുംബത്തിൽ നിന്നും ഓരോരുത്തർ അംഗങ്ങളായുള്ള അയൽക്കൂട്ടങ്ങൾ രൂപീകരിച്ചു പ്രവർത്തിക്കുന്നു. സമ്പാദ്യശീലം, നല്ല കുടുംബങ്ങൾ, നല്ല അയൽപക്കബന്ധം എന്നിവയിലൂടെ സൗഹൃദ ഗ്രാമസൃഷ്ടിയാണ് ലക്ഷ്യമിടുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.