ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ 2024 – 25 വർഷത്തെ പ്രവർത്തന ഉദ്ഘാടനം മെയ് നാലിന്

KE NEWS DESK

മസ്കറ്റ് : അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്ററിന്റെ പ്രവർത്തന ഉദ്ഘാടനം മെയ് നാലിന് മസ്കറ്റിൽ നടക്കും. ഗാലായിലെ ചർച്ച് ഗ്രൗണ്ടിൽ സ്ഥിതിചെയ്യുന്ന ബിഷപ്പ് ഫ്രഞ്ച് ഹാളിലാണ് മീറ്റിംഗ് നടക്കുന്നത്. വൈകിട്ട് 8 മുതൽ 10 വരെ നടക്കുന്ന യോഗത്തിൽ ക്രൈസ്തവ എഴുത്തുപുര ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ജെ പി വെണ്ണിക്കുളം മുഖ്യാതിഥിയാകും. കെ ഇ ഒമാൻ ചാപ്റ്റർ സംഗീത വിഭാഗം ആരാധനയ്ക്ക് നേതൃത്വം നൽകും. പുതിയ വർഷ പ്രവർത്തന പദ്ധതികൾ ഈ യോഗത്തിൽ അവതരിപ്പിക്കും.

ഏപ്രിൽ ഒന്നിനാണ് 2024 – 25 വർഷത്തെ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നത്. തോമസ് ഫിലിപ്പിന്റെ (റോയി ) നേതൃത്വത്തിലുള്ള 17 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.