പെന്തക്കോസ്തൽ കോൺഫറൻസ് ഓഫ് ഇൻഡോ – കാനേഡിയൻസ് പ്രൊമോഷണൽ മീറ്റിംഗ് എഡ്മന്റണിൽ മെയ്‌ 11ന്

KE News Desk Canada

എഡ്മന്റൺ: പെന്തക്കോസ്തൽ കോൺഫറൻസ് ഓഫ് ഇൻഡോ – കാനേഡിയൻസ് യോഗത്തിന്റെ പ്രൊമോഷണൽ മീറ്റിംഗ് എഡ്മന്റൺ പട്ടണത്തിലുള്ള എല്ലാ സഭകളുടെയും സഹകരണത്തോടെ 2024 മെയ് മാസം 11 ശനിയാഴ്ച്ച രാവിലെ 10:30നു പാ. വിൽ‌സൺ കടവിലിന്റെ അധ്യക്ഷതയിൽ സൗത്ത്ഗേറ്റ് അലയൻസ് ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു.

പാ. മനീഷ് തോമസ്, ബ്രദർ തോമസ്‌ വർഗ്ഗീസ് എന്നിവർ ലോക്കൽ കോർഡിനേറ്റേഴ്‌സായി പ്രവർത്തിക്കുന്നു. വിവിധ സഭകളിലെ പാസ്റ്റർമാരും വിശ്വാസികളും യോഗത്തിൽ പങ്കെടുക്കും.

കാനഡയിലെ പെന്തക്കോസ്ത് കൂട്ടായ്മയായ പെന്തക്കോസ്തൽ കോൺഫറൻസ് ഓഫ് ഇൻഡോ -കാനേഡിയൻസ് 2024 ഓഗസ്റ്റ് മാസം 1 മുതൽ 3 വരെയുള്ള ദിവസങ്ങളിൽ ടോറോന്റോ വിറ്റ്ബിയിൽ വെച്ച് നടത്തപ്പെടുന്നു.

പാ. ജോൺ തോമസ്‌, പാ. ഫിന്നി ശാമുവേൽ, പാ. വിൽ‌സൺ കടവിൽ എന്നിവർ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.