സംഗീതത്തിലൂടെ സുവിശേഷം പകർന്ന പാസ്‌റ്റർ സാം ജോണിന് പ്രത്യാശയോടെ വിട

കൊച്ചി: സംഗീതത്തിലൂടെ സാമൂഹിക വിപത്തുകൾക്കെതിരെ പോരാടിയ സുവിശേഷകൻ കടവന്ത്ര ചുട്ടിപ്പാറയിൽ (ഫെലോഷിപ്പ്ഹൗസ്) പാസ്‌റ്റർ സാം ജോണിന്റെ (റെജി-57) സംസ്കാരം ഇന്ന് നടന്നു. കോളജ് ക്യാംപസുകളിലും ഹോ ട്ടലുകളിലും യുവജനങ്ങളെ ഹരം കൊള്ളിച്ച സംഗീത പരിപാടിക ളിൽ നിന്ന് ദൈവസ്നേഹത്തിന്റെ ഗായകരായി മാറിയ എക്സോഡസിന്റെ മുൻനിര പ്രവർത്തകനും, ഡ്രമ്മറും പ്രഭാഷകനുമായിരുന്നു പാസ്റ്റർ സാം ജോൺ.

1980കളിൽ കൊച്ചിയിൽ നിറഞ്ഞുനിന്ന പാശ്ചാത്യ സംഗീത ബാൻഡ് ആയിരുന്നു എക്സോഡസ്. പിൽക്കാലങ്ങളിൽ ആ ബാൻഡിന്റെ സംഗീത കൂട്ടായ്‌മയിൽ പിറന്നു വീണതു ശാന്തിയുടെയും നിത്യസ്നേഹത്തിന്റെയും ആത്മീയ മൂല്യങ്ങളു ടെയും ഗാനങ്ങളാണ്. 1997ൽ എറണാകുളത്ത് എക്സോഡസ് യൂത്ത് ഫെലോഷിപ് ആരംഭിച്ചു. തെരുവോരങ്ങ ളിലും പൊതുസ്ഥ‌ലങ്ങളിലും നിന്നു പാടിയ എക്സോഡസ് കൂട്ടായ്മയ്ക്ക് നൂറുകണക്കിനു യുവാക്കളുടെ ജീവിതത്തിനു പുതിയ ദിശാബോധം നൽകാൻ സാധിച്ചു. 5 വർഷങ്ങൾക്കു ശേഷം എക്സോഡസ് ക്രിസ്ത്യൻ സെന്ററിനു തുടക്കമിട്ടു. ലഹരിയും ആത്മഹത്യയും ഉൾപ്പെടെ സാമൂഹിക വിപത്തുകൾക്കെതിരെയുള്ള ആഹ്വാനം ഗാന ങ്ങളിൽ നിറഞ്ഞുനിന്നു, ഒപ്പം മാനസാന്തരത്തിന്റെ സന്ദേശവും. ഏയ്ഞ്ചലോസ്, ഗോസ്‌പൽ ട്യൂണേഴ്സ്, ആത്മീയയാത്ര, റേമ മ്യൂസിക് ടീം തുടങ്ങിയ ക്രിസ്ത്യൻ മ്യൂസിക് ടീമുകളിലും സാം ജോൺ പ്രവർത്തിച്ചിരുന്നു. എക്സോഡസ് ചർച്ചിന്റെ സീനിയർ ശുശ്രൂഷകനായിരുന്ന സാം ജോണിന്റെ സംസ്കാരം ഇന്ന് 8.30ന് സൗത്ത് കളമശേരി ആഷിസ് കൺവെൻഷൻ സെന്ററിൽ ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് ഇടക്കൊച്ചി മക്കേല സെമിത്തേരിയിൽ നടന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.