ഭയമെന്ന വിപത്ത് | ദീന ജെയിംസ് ആഗ്ര

മനുഷ്യമനസ്സിനെ വല്ലാതെ അലട്ടുന്ന ഒന്നാണ് ഭയം.വ്യത്യസ്തമായ ജീവിതസാഹചര്യത്തിലൂടെ കടന്നുപോകുന്ന മനുഷ്യൻ താൻ അഭിമുഖീകരിക്കുന്ന അനുഭവങ്ങളിൽ ഭയപ്പെടുന്നു. നേരിടുവാൻ കഴിയാതെ ഭയത്തിന് അടിമപ്പെടുന്നവരും ഭയത്തിൽ നിന്നുള്ള മോചനത്തിനായി തെറ്റായ മാർഗ്ഗങ്ങൾ കണ്ടെത്തുന്നവരും വർധിച്ചു വരികയാണ്. ഭയത്തിന്റെ കരവലയത്തിൽ നിന്നും മോചനം ജീവൻ അവസാനിക്കുന്നതോടെ സാധ്യമാകുമെന്ന് കരുതി ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുന്നവരും പെരുകുകയാണ്.എന്നാൽ,മരണം കൊണ്ടവസാനിക്കുന്നില്ല മനുഷ്യജീവിതം.ഭയമെന്ന വിപത്തും അതിന്റെ അനന്തരഫലവും ഭീകരമാണ്.

പലരിലും ഉള്ളിന്റെയുള്ളിൽ ഉളവാകുന്ന ഭയം ആരുടെയെങ്കിലും ആശ്വാസവാക്കുകൊണ്ടോ, ചെറിയൊരു സഹായം കൊണ്ടോ പരിഹരിക്കാ വതേയുള്ളു.പക്ഷെ, തന്നെ അലട്ടുന്ന ഭയത്തെ മറ്റൊരാളുമായി പങ്കുവയ്ക്കാൻ ആരും തുനിയുന്നില്ല…. മറ്റൊരുവനെ അലട്ടുന്ന ഭയത്തെ തിരിച്ചറിയുവാൻ ആർക്കും കഴിയുന്നുമില്ല.

ഒരു ദൈവപൈതലിന്റെ ജീവിതത്തെ ഭയത്തിന് കീഴ്പ്പെടുത്തുവാൻ കഴിയുകയില്ല!!!ഭയപ്പെടുന്ന നാളിൽ അവൻ യഹോവയിൽ ആശ്രയിക്കും. (സങ്കീർത്തനം 56:3)
ഭീതിയുടെയും ഭയത്തിന്റെയും ഇരുൾമൂടുമ്പോൾ ഭയപ്പെടേണ്ട, ഞാൻ നിന്നോട് കൂടെയുണ്ട് എന്നരുളിയവൻ വെളിച്ചമായി വെളിപ്പെടും.

മുന്നിലുള്ള ചെങ്കടലും പിന്നിൽ വരുന്ന മിസ്ര്യയീംസൈന്യവും കണ്ടു യിസ്രായേൽ ജനം ഏറ്റവും ഭയപ്പെട്ടു. അവർ യഹോവയോട് നിലവിളിച്ചു. (പുറപ്പാട് 14:10) അവിടെ അവർക്ക് മരണഭയമായിരുന്നു. എന്നാൽ യഹോവ അവർക്കു വേണ്ടി മഹാത്‍ഭുതം ചെയ്തു മരണഭീതി നീക്കി!!!

യഹൂദന്മാരെ പേടിച്ചു വാതിൽ അടച്ചിരുന്ന ശിഷ്യന്മാരുടെ നടുവിൽ യേശു അവർക്ക് സമാധാനമായി വെളിപ്പെട്ടു!!(യോഹന്നാൻ 20:19)ഭീതി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് ലോകം പൊയ്ക്കൊണ്ടിരിക്കുന്നത്. ഭീതിയും ഭയവും വർധിപ്പിക്കുന്ന വാർത്തൾ നിരന്തരം കേൾക്കുമ്പോൾ നാം ഭയപ്പെട്ട് പോകാറുണ്ട്.
ദൈവത്തിൽ ആശ്രയിക്കുവാൻ നമുക്ക് കഴിയട്ടെ…. യേശുനാഥൻ കൂടെയുണ്ടായിരുന്നിട്ടും കാറ്റ് കണ്ട് ഭയന്ന ശിഷ്യന്മാരോട് യേശു പറഞ്ഞു :- നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്ത്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസം ഇല്ലയോ?
ജീവിതയാത്രയിൽ ഭയപ്പെടുമ്പോൾ, ഭീതിയേറുമ്പോൾ തളരാതെ ലോകാവസാനത്തോളം കൂടെയുണ്ടെന്ന് വാക്ക് തന്ന കർത്താവിൽ ആശ്രയം വയ്ക്കാം…യാതൊരു വിധ ഭയവും നമ്മെ കീഴ്പ്പെടുത്താൻ അനുവദിക്കരുത്. ഭീരുത്വത്തിന്റെ ആത്മാവിനെ അല്ലല്ലോ ദൈവം നമുക്ക് തന്നത്.

ദീന ജെയിംസ് ആഗ്ര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.