ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് 101-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ജനവരി 22 മുതല്‍

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് നൂറ്റിയൊന്നാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2024 ജനുവരി 22 മുതല്‍ 28 വരെ തിരുവല്ലായിലെ ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പിനായി സ്റ്റേറ്റ് ഓവർസിയർ പാസ്റ്റര്‍ സി. സി തോമസ് ജനറല്‍ കണ്‍വീനറായും, സ്റ്റേറ്റ് അഡ്മിനിസ്റ്റ്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ. റെജി, എഡ്യുക്കേഷൻ ഡയറക്ടർ ഡോ.ഷിബു കെ മാത്യു, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സജി ജോർജ് എന്നിവർ ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാരായും പ്രവര്‍ത്തിക്കുന്ന വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

1923-ല്‍ പമ്പാനദിയുടെ മണല്‍പ്പുറത്ത് ആറാട്ടുപുഴയില്‍ യശശ്ശീരനായ അമേരിക്കന്‍ മിഷണറി റവ. റോബര്‍ട്ട് ഫെലിക്‌സ് കുക്ക് ആരംഭം കുറിച്ച ജനറല്‍ കണ്‍വന്‍ഷന്‍ 101 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.
2024 ജനുവരി 22-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 5.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്റ്റേറ്റ് ഓവര്‍സീയര്‍ റവ.സി.സി. തോമസ് കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്യും. സ്വദേശത്തും വിദേശത്തുമുള്ള ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകന്മാരും കണ്‍വന്‍ഷനില്‍ സംബന്ധിക്കും. “സ്ഥിരതയോടെ ഓടുക” എന്നതാണ് ഈ വർഷത്തെ കൺവൻഷൻ ചിന്താ വിഷയം.

എല്ലാ ദിവസവും വൈകിട്ട് പൊതുയോഗം ഉണ്ടായിരിക്കും. വൈ.പി.ഇ., സണ്‍ഡേസ്‌കൂള്‍, എല്‍.എം. സമ്മേളനം, ബൈബിള്‍ സ്‌കൂള്‍ ഗ്രാജുവേഷന്‍, മിഷന്‍ സമ്മേളനങ്ങള്‍, പാസ്‌റ്റേഴ്‌സ് കോണ്‍ഫ്രന്‍സുകള്‍ തുടങ്ങി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ പ്രോഗ്രാമുകള്‍ ഉണ്ടായിരിക്കും. സ്വദേശത്തും വിദേശത്തുമുള്ള പ്രഭാഷകർ ഈ പ്രാവശ്യത്തെ കണ്‍വന്‍ഷനില്‍ ദൈവവചനം ശുശ്രൂഷിക്കുന്നതായിരിക്കും. 28-ാം തീയതി ഞായറാഴ്ച രാവിലെ 8 മണി മുതല്‍ നടക്കുന്ന സംയുക്ത സഭാ യോഗത്തോടും കര്‍ത്യമേശയോടും കൂടെ ഈ വര്‍ഷത്തെ ജനറല്‍ കണ്‍വന്‍ഷന് സമാപനമാകും എന്ന് മീഡിയ ഡയറക്ടര്‍ പാസ്റ്റര്‍ സാംകുട്ടി മാത്യു, മീഡിയ കൺവീനർ ഷൈജു തോമസ് ഞാറയ്ക്കല്‍, ബിലീവേഴ്‌സ് ബോർഡ്‌ സെക്രട്ടറി ബ്രദർ ജോസഫ് മാറ്റത്തുകാല എന്നിവർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.