ഏ ജി ക്രൈസ്റ്റസ് അംബാസിഡേഴ്സ് മിഷൻ ചലഞ്ച് മെയ് 14 മുതൽ കുട്ടിക്കാനത്ത്‌

പുനലൂർ: ഡിസ്ട്രിക്ട് സി.എയുടെ നേതൃത്വത്തിൽ സുവിശേഷതല്പരരായ യുവതി യുവാക്കൾക്കായി മിഷൻ ചലഞ്ച് നടക്കും. മെയ്യ് 14 മുതൽ , 16 വരെ തിയതികളിൽ കുട്ടിക്കാനത്തുള്ള തേജസ് ക്യാമ്പ് സെൻ്ററിൽ നടക്കുന്ന മിഷൻ ചലഞ്ച് ഡിസ്ട്രിക്ട് സി.എ പ്രസിഡൻ്റ് പാസ്റ്റർ ജോസ് റ്റി ജോർജിൻ്റെ അദ്ധ്യക്ഷതയിൽ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. റ്റി.ജെ സാമുവൽ ഉദ്ഘാടനം ചെയ്യും. അനുഗ്രഹിതരായ ദൈവദാസൻ മാർ ശുശ്രുഷിക്കുകയും ചെയ്യും. ഈ മിഷൻ ചലഞ്ച് സുവിശേഷ വേലയ്ക്ക് താല്പര്യമുള്ള യുവതി യുവാക്കൾക്ക് അനുഗ്രഹമാകും. പ്രവേശനം സൗജന്യമാണ് ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് സി.എ ഡിസ്ട്രിക്ട് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.