ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരത്തിന് അർഹനായി ആശിഷ് സാമുവേൽ

തിരുവനന്തപുരം : കല്ലിശ്ശേരി കെഎം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റലിലെ കൗൺസിലർ ആശിഷ് സാമുവേലിന് ഭാരത് സേ വക് സമാജിന്റെ ഭാരത് സേവ ദേശീയ പുരസ്കാരം. ലഹരി വിമുക്ത പ്രവർത്തനരംഗത്തെയും ജീവകാരുണ്യ പ്രവർത്ത ന രംഗത്തെയും സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം ലഭിച്ചത് . തിരുവനന്തപുരത്ത് വെച്ചു നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും.

ലഹരി വിരുദ്ധപ്രവർത്തനങ്ങളിൽ സജീവമായി നിലകൊള്ളുന്ന ആശിഷിനു ലഭിച്ചിരിക്കുന്ന അംഗീകാരം പെന്തെക്കോസ്ത് യുവ സമൂഹത്തിന്റെ ലഹരി വർജ്ജ ജീവിതത്തിന്റെ പ്രതിഫലനം കൂടിയാണ്.
സെറാംമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും വേദശാസ്ത്രത്തിൽ ബിരുദധാരിയും
ഐപിസിയുടെ യുവജന വിഭാഗമായ പിവൈപിഎയുടെ റാന്നി വെസ്റ്റ് സെന്ററിന്റെ പ്രസിഡണ്ടും പത്തനംതിട്ട മേഖലാ പി വൈ പി യുടെ ട്രഷററുമാണ് ആശിഷ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.