പി. വൈ. പി.എ എറണാകുളം മേഖല സമിതിക്ക് പുതിയ ഭരണസമിതി

എറണാകുളം: പി.വൈ. പി.എ എറണാകുളം മേഖല സമിതിക്ക് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പിവൈപിഎ മുൻ മേഖല സെക്രട്ടറി ഷിജു കെ തോമസിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡിയിലാണ് പുതിയ ഭരണസമിതി നിലവിൽ വന്നത്. മേഖല സമിതിയുടെ
പ്രസിഡന്റായി പാസ്റ്റർ. ഡിനോ. എം ഡേവിഡും
വൈസ്. പ്രസിഡന്റ്മാരായി ബ്രദർ ഡാനി ജെ സ്റ്റാൻലി, ബ്രദർ ബിനീഷ് ബിജു എന്നിവരും സെക്രട്ടറിയായി
സുവി : ഫിജോ ഫ്രാൻസിസിസും
ജോയിന്റ് സെക്രട്ടറിമാരായി
സുവി: അംജിത്ത് എ കെ, ഡാനി എസ് പോൾ
ട്രഷറാറായി ജോയൽ പോൾ മാത്യൂ, പബ്ലിസിറ്റി കൺവീനറായി
എബിൻ രാജു എന്നിവർ എക്സിക്യൂട്ടീവ് പോസ്റ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇവരെ കൂടാതെ
മേഖല കമ്മിറ്റി അംഗങ്ങളായി
ബിബിൻ ബിജു, എബിൻ എ പീറ്റർ,അരവിന്ദ് എ കെ, റ്റിറ്റോ ജോർജ്, സാൽജോ വി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
പാസ്റ്റർ മത്തായി ഹാബേൽ ഇലക്ഷൻ കമ്മീഷണറായി പ്രവർത്തിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading