കടുത്ത ചൂടിൽ ആശ്വാസമായി ഏജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ്

അടൂർ: വിവിധ ബസ് സ്റ്റാൻ്റുകളിലും, എം സി റോഡിലെ പ്രധാന റ്റൗണുകളിലും ആയിരക്കണക്കിന് യാത്രക്കാർക്ക് മിനറൽ വാട്ടറും, ജ്യൂസും, സോഫ്റ്റ്‌ ഡ്രിങ്ക്സും വിതരണം ചെയ്തു. :മെയ്‌ 5 ഞാറാഴ്ച്ച ഉച്ചക്ക് 12 മണി മുതലാണ് സമൂഹത്തിന് ആശ്വാസമായ പ്രവർത്തനം നടന്നത്

നിറഞ്ഞ സന്തോഷത്തോടെയാണ് യാത്രക്കാരും, സ്ഥല വാസികളും, ഓട്ടോ – റ്റാക്സി ഡ്രൈവർമാരും പോലിസ് ഉദ്യോഗസ്ഥരും ദാഹശമിനികൾ സ്വീകരിച്ചത്.

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സി എ പ്രസിഡൻ്റ് പാസ്റ്റർ ജോസ് റ്റി ജോർജിൻ്റെ നേതൃത്വത്തിൽ നടന്ന ഈ പ്രവർത്തനത്തിൽ ഡിസ്ട്രിക്ട് സി എ കമ്മിറ്റിയും, സി.എ അംഗ ങ്ങളും, സീനിയർ ശുശ്രുഷകരും, കർത്തൃദാസന്മാരും, സി എ അംഗങ്ങളും സജിവമായി പങ്കെടുത്തു.
ഇനിയും കേരളത്തിെ വിവിധ ജില്ലകളിൽ ക്രൈസ്റ്റ് അംബാസഡേഴ്സ് കുടി വെള്ളം വിതരണം ചെയ്യുവാൻ താല്പര്യപ്പെടുന്നതായി സി.എ മലയാളം ഡിസ്റ്റിക് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.