കുവൈറ്റ് ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ചിൻ്റെ പുതിയ ശുശ്രൂഷകനായി പാസ്റ്റർ ഷിബു മാത്യു നിയമിതനായി

കുവൈറ്റ്‌ സിറ്റി : കുവൈറ്റ് ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ചിൻ്റെ പുതിയ ശുശ്രൂഷകനായി പാസ്റ്റർ ഷിബു മാത്യു നിയമിതനായി.

പാസ്റ്റർ ഷിബു മാത്യു 2002 മുതൽ 2024 വരെയുള്ള 22 വർഷ കാലം അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പത്തനംതിട്ട സെക്ഷനിലെ അസംബ്ലിസ് ഓഫ് ഗോഡ് അഗപ്പേ സെൻട്രൽ ചർച്ച് കുമ്പഴ സഭാ ശുശ്രൂഷകനായി സ്തുത്യർഹമായ സേവനം ചെയ്തിരുന്നു. മികച്ച സഭാ ശുശ്രൂഷകൻ, ബൈബിൾ കോളേജ് അദ്ധ്യാപകൻ, സെക്ഷൻ പ്രസ്ബിറ്റർ തുടങ്ങിയ നിലകളിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചു.

ഭാര്യ :  ജെസി ഷിബു.  മക്കൾ : രൂത്ത്, രൂഫസ്.
ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ദൈവസഭയുടെ കമ്മിറ്റി അംഗങ്ങളും സഭാ വിശ്വാസികളും ചേർന്ന് കുവൈറ്റ്‌ എയർപോർട്ടിൽ സ്വീകരിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.