വീടില്ലാത്ത കുടുംബത്തിന് പുതിയ ഭവനം നിർമിച്ച് ഐപിസി വടക്കഞ്ചേരി സെൻറർ പി.വൈ.പി.എ

വടക്കഞ്ചേരി: ഇന്ത്യ പെന്തക്കോസ് ദൈവസഭ വടക്കഞ്ചേരി സെൻറർ പിവൈപിയുടെ ആഭിമുഖ്യത്തിൽ സെൻററിലുള്ള ഒരു കുടുംബത്തിന് വീട് വെച്ച് നൽകി. ഗവൺമെന്റിന്റെയും വിവിധ സന്നദ്ധ സംഘടനകളിലും വർഷങ്ങളായി അപേക്ഷ നൽകുകയും സാങ്കേതിക കാരണങ്ങളാൽ വീട് ലഭിക്കാതിരിക്കുകയും ചെയ്ത കുടുംബത്തിന് പി വൈ പി എ വടക്കഞ്ചേരി സെൻറർ പ്രസിഡണ്ട് പാസ്റ്റർ നോബി തങ്കച്ചന്റെയും കമ്മിറ്റി അംഗങ്ങളുടെയും ശ്രമഫലമായി മനോഹരമായ ഒരു വീട് വെച്ച് നൽകി. ഭവനത്തിന്റെ സമർപ്പണ ശുശ്രൂഷ സെൻറർ മിനിസ്റ്റർ പാസ്റ്റർ ജോസ് വർഗീസ് നിർവഹിച്ചു സെൻറർ പി വൈ പി എ പ്രസിഡണ്ട് പാസ്റ്റർ നോബി തങ്കച്ചൻ കുടുംബത്തിന് താക്കോൽ കൈമാറി. സെൻററിലെ ദൈവദാസന്മാരും പി വൈ പി എ അംഗങ്ങളും സന്നിഹിതരായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.