കിഡ്നി ഫൗണ്ടേഷൻ ചെയർമാനും സാമൂഹ്യ പ്രവർത്തകനുമായ ഫാദർ ഡേവീസ് ചിറമ്മൽ കുഴഞ്ഞുവീണു

കൊച്ചി : കിഡ്നി ഫൗണ്ടേഷൻ ചെയർമാനും സാമൂഹ്യ പ്രവർത്തകനുമായ ഫാദർ ഡേവീസ് ചിറമ്മൽ കുഴഞ്ഞുവീണു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.. എടക്കരയിൽ ഒരു പരിപാടിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ തളർച്ച അനുഭവപെടുകയായിരുന്നു.

ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. വൃക്ക പുരോഹിതൻ’ എന്നറിയപ്പെടുന്ന ഫാ. ഡേവിസ് ചിറമ്മൽ തന്റെ പുരോഹിത കടമകളിൽ നിന്ന് ഒരു പടി മുന്നോട്ട് പോയി, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ എന്ന പേരിൽ രൂപീകരിച്ച സംഘടനയിലൂടെ വൃക്കരോഗികൾക്കു വൃക്ക ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ സജീവമാണ്. സ്വന്തം വൃക്ക ദാനം ചെയ്തു കൊണ്ടാണ് ഇദ്ദേഹം ഈ രംഗത്ത് സജീവമായത്. ആക്സ് (ആക്സിഡൻറ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവീസ്) എന്ന പേരിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകൻ കൂടിയാണ് ഫാ. ചിറമ്മൽ. വാഹനാപകടങ്ങളിൽപ്പെട്ടവരെയും മറ്റും ആശുപത്രികളിൽ എത്തിക്കുന്ന സന്നദ്ധ സേവന സംഘടനയാണ് ആക്സ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.