യൗവനക്കാരുടെ ശക്തി അവരുടെ പ്രശംസ: പാസ്റ്റർ പി എ അനിയൻ

KE NEWS DESK

തിരുവല്ല: യൗവനക്കാരുടെ ശക്തി അവരുടെ പ്രശംസയിലാണെന്നും അഹങ്കാരത്തിലല്ലെന്നും പാസ്റ്റർ പി എ അനിയൻ. ലോകത്തെ ജയിക്കുവാൻ ശാരീരിക ബലം മാത്രം പോരാ മനോബലവും ആവശ്യമാണെന്നും സ്രഷ്ടാവിനെ മറന്നുപോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് തിരുവല്ലയിൽ വച്ച് നടന്ന സി. ഇ. എം- സൺ‌ഡേ സ്കൂൾ സംയുക്ത വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി ഇ എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ് അധ്യക്ഷത വഹിച്ചു. സി ഇ എം ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ പി തോമസ്, സൺ‌ഡേ സ്കൂൾ ജനറൽ സെക്രട്ടറി ബ്രദർ റോഷി തോമസ് എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സഭാ അന്തർദേശീയ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ തോമസ്, ദേശീയ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ്, ട്രഷറർ ബ്രദർ എബ്രഹാം വർഗീസ്, ഓഫീസ് സെക്രട്ടറി ബ്രദർ റ്റി ഒ പൊടിക്കുഞ്ഞ്, പാസ്റ്റർമാരായ സാം തോമസ്, ഫിലിപ്പ് എബ്രഹാം, സാം റ്റി മുഖത്തല, സാം ജി കോശി, ചെറിയാൻ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. സൺ‌ഡേ സ്കൂൾ, സി.ഇ.എം സമ്മാനദാനങ്ങളും നടന്നു. ജനറൽ ട്രഷറർ പാസ്റ്റർ ടോണി തോമസ് കൃതജ്ഞത അറിയിച്ചു. ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഹാബേൽ പി ജെ സമാപന പ്രാർത്ഥന നടത്തി. പാസ്റ്റർ സാം തോമസ് ആശീർവാദം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like