ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്ററും കിംസ് ഹെൽത്ത് സംയുക്തമായി മെഡിക്കൽ അവേർനെസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു

മനാമ:ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്ററും കിംസ് ഹെൽത് സംയുക്തമായി മെഡിക്കൽ അവേർനെസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു. സാം സജി അധ്യക്ഷനായിരുന്നു.ബിജു മേനേത് പ്രാർത്ഥിച്ചു ആരംഭിച്ച മീറ്റിംഗിൽ ചാപ്റ്റർ സെക്രട്ടറി ബിനോയ് ജോസഫ് സ്വാഗതം അറിയിക്കുകയും, ക്രൈസ്തവ എഴുത്തുപുര ബോർഡ് ഓഫ് ഡയറക്റ്ററും മീഡിയ ജോയിൻ സെക്രട്ടറിയുമായ ജിൻസ് കെ. മാത്യു ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങളെ കുറിച്ചു വിവരിച്ചു.

ഹൃദയ രോഗങ്ങളും & ഹൈപ്പോ ടെൻഷൻ എന്നീ രോഗങ്ങളെ പറ്റി ഡോ.ജൂലിയൻ ജോണി ക്ലാസ് എടുത്തു. കിംസ് ഹെൽത്ത് മാർക്കറ്റിങ് അസിസ്റ്റൻറ് മാനേജർ അനുഷ കിംസ് ഹെൽത്തിന്റെ പ്രവർത്തനങ്ങളും ഫ്രീ മെഡിക്കൽ ചെക്കപ്പിനുള്ള കൂപ്പണുകൾ അവേർനെസ്സ് പ്രോഗ്രാം പങ്കെടുത്തവർക്കു കൈമാറി. ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്ററിന്റെ ഉപകാരം ചാപ്റ്റർ പ്രസിഡന്റ് തോമസ് ജോസഫ് സമ്മാനിച്ചു. സുബിൻ തങ്കച്ചൻ കടന്നു വന്നവർക്കു നന്ദി അറിയിച്ചു. കുഞ്ഞുമോൻ പാപ്പച്ചൻ, ജോജു, ജിബിൻ  & സജി എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like