പി.വൈ.പി.എ പന്തളം സെന്റർ ചാരിറ്റി വിംഗ് എംബ്രൻസ് ന്റെ നേതൃത്വത്തിൽ ബ്ലഡ്‌ ഡോണെഷൻ ക്യാമ്പയിൻ നടത്തപെട്ടു

KE NEWS DESK

പത്തനംതിട്ട : പന്തളം സെന്റർ പിവൈപിഎ യുടെ നേതൃത്വത്തിൽ 2022 ഡിസംബർ 3 ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ബ്ലഡ്‌ ഡോണെഷൻ ക്യാമ്പയിൻ നടന്നു. ഈ സമയത്ത് പെന്തകോസ്ത് യുവജന സംഘടനയുടെ ഈ ഉദ്യമം വളരെ പ്രശംസനീയമാണെന്ന് പത്തനംതിട്ട ജനറൽ ആശുപത്രി രക്തദാന വിഭാഗം മേധാവി ഡോക്ടർ പ്രെറ്റി സക്കറിയ ജോർജും, കൗൺസിലർ സുനിത എം എന്നിവർ പറഞ്ഞു.

പന്തളം സെന്റർ പിവൈപിഎ യുടെ സെക്രട്ടറി റിജു സൈമൺ തോമസ് ന്റെ നേതൃത്വത്തിൽ പിവൈപിഎ പ്രവർത്തകരായ ജസ്റ്റിൻ ജോസ് (ജോയിന്റ് സെക്രട്ടറി), എബൽ സാം(പബ്ലിസിറ്റി കൺവീനിയർ), ലിനേഷ് കെ.ആർ.,ജോബിൻ മാത്യു എന്നിവർ ഉൾപ്പെടെ നിരവധി പിവൈപിഎ പ്രവർത്തകർ രക്തം ദാനം ചെയ്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like