സംസ്ഥാനത്ത് അഞ്ച് പേരിൽ കൂടുതൽ കൂടുന്നത് വിലക്കി സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിന് വിലക്കേർപ്പെടുത്തി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള സിആർപിസി 144 അനുസരിച്ച് സർക്കാർ ഉത്തരവിറക്കി.

ഒക്ടോബർ മൂന്ന് രാവിലെ ഒമ്പത് മണി മുതൽ 30-ാം തീയതി വരെയാണ് വിലക്ക് പ്രാബല്യത്തിൽ വരിക. ജില്ലാ മജിസ്ട്രേറ്റുമാർക്ക് സാഹചര്യം വിലയിരുത്തി നടപടിയെടുക്കാനും നിർദേശമുണ്ട്. വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ അടിയന്തര ആവശ്യങ്ങളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആളുകൾ കൂട്ടംകൂടുന്ന മറ്റുള്ള എല്ലാ പരിപാടികൾക്കും വിലക്കുണ്ട്. നിയന്ത്രണങ്ങളിൽ ഇളവ് അതാത് ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തി ജില്ലാ കളക്ടർമാർക്ക് തീരുമാനിക്കാം.

കഴിഞ്ഞ ദിവസം ചേർന്ന സർവ്വകക്ഷി യോഗത്തിൽ സമരങ്ങൾക്കടക്കം നിയന്ത്രണമേർപ്പെടുത്തുന്നതിന് തീരുമാനമെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങൾ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading