തലച്ചിറ വൈഎംസിഎ ചാരിറ്റി പ്രോജക്ട് ‘സ്നേഹസ്പന്ദനം’ ഉത്ഘാടനം നടന്നു
കുറ്റിക്കോണം: തലച്ചിറ വൈഎംസിഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ചാരിറ്റി പ്രോജക്ടായ ‘സ്നേഹസ്പന്ദനം’ കുറ്റിക്കോണം പ്രോവിഡൻസ് ഹോമിൽ നടന്നു.

വൈഎംസിഎ ദേശീയ മാധ്യമ വിഭാഗം ചെയർമാൻ കെ. ഒ. രാജുക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് പി. ഒ. ജോൺ അധ്യക്ഷത വഹിച്ചു.
സബ് റീജൺ ചെയർമാൻ ഷിബു കെ. ജോർജ്, ദേശീയ എക്യുമെനിക്കൽ ഇന്റർ-റിലീജിയസ് കമ്മിറ്റി അംഗം ഡോ. ഏബ്രഹാം മാത്യു, സെക്രട്ടറി എൻ. എ. ജോർജുകുട്ടി, റോയി ജോൺ, ജി. യോഹന്നാൻകുട്ടി, ബിനു ജി. കടയിൽ, സാജൻ ജോർജ്, വൈ. പാപ്പച്ചൻ, സിസ്റ്റർ ദിവ്യ എന്നിവർ പ്രസംഗിച്ചു.

- Advertisement -


Comments are closed.