ക്രൈസ്തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്റർ ഇന്റർ ചർച്ച് ബൈബിൾ ക്വിസ് 2026 സെപ്റ്റംബർ 7ന്
ബഹ്റൈൻ: ക്രൈസ്തവ എഴുത്തുപുര ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്റർ ചർച്ച് ബൈബിൾ ക്വിസ് 2026 സംഘടിപ്പിക്കുന്നു. ബഹ്റൈനിലെ വിവിധ സഭകളിൽ നിന്നുള്ള മത്സരാർത്ഥികൾക്കായി സീനിയർ, ജൂനിയർ വിഭാഗങ്ങളിലാണ് ബൈബിൾ വിജ്ഞാന മത്സരം നടക്കുന്നത്.


സീനിയർ വിഭാഗത്തിന്റെ പ്രിലിമിനറി റൗണ്ട് സെപ്റ്റംബർ 7, 2026-ന് നടക്കും. സീനിയർ, ജൂനിയർ വിഭാഗങ്ങളുടെ ഗ്രാൻഡ് ഫിനാലെ ഒക്ടോബർ 10, 2026-ന് സംഘടിപ്പിക്കും.
സീനിയർ വിഭാഗത്തിലെ മത്സരത്തിനായി ഉല്പത്തി, 1 രാജാക്കന്മാർ, 2 രാജാക്കന്മാർ, ഹോശേയ, മത്തായി, യാക്കോബ് എന്നീ പുസ്തകങ്ങളാണ് പഠനവിഷയങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ടീമിൽ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉണ്ടായിരിക്കണം. 18 വയസും അതിൽ കൂടുതലുമുള്ളവർക്ക് പങ്കെടുക്കാം. മത്സരത്തിന്റെ ഭാഷ മലയാളം ആയിരിക്കും.
ജൂനിയർ വിഭാഗത്തിൽ ഉല്പത്തി, ഹോശേയ, മർക്കോസ് എന്നീ പുസ്തകങ്ങളാണ് പഠനവിഷയങ്ങൾ. 18 വയസ്സിന് താഴെയുള്ളവർക്കാണ് ഈ വിഭാഗത്തിൽ പങ്കെടുക്കാനാകുക. വ്യക്തിഗത എഴുത്തുപരീക്ഷയായാണ് ജൂനിയർ വിഭാഗത്തിലെ മത്സരം നടത്തുന്നത്. മത്സരത്തിന്റെ ഭാഷ ഇംഗ്ലീഷ് ആയിരിക്കും.
ബഹ്റൈനിലെ വിവിധ സഭകളിൽ നിന്നുള്ളവരുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസ്, യുവജനങ്ങളിലും സഭാംഗങ്ങളിലും തിരുവചന പഠനവും ബൈബിൾ പരിജ്ഞാനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടത്തുന്നത്.

- Advertisement -


Comments are closed.