ഓഡിയോ ബൈബിൾ കോണ്ടെസ്റ് ABC 1.0 റജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

തിരുവല്ല : മലയാളത്തിൽ ആദ്യമായി നടത്തപ്പെടുന്ന ഓൺലൈൻ ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ABC 1.0 റജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. 1 ലക്ഷം രൂപയിൽ പരം മൂല്യമുള്ള സമ്മാനങ്ങളാണ് പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്. ഫൈനൽ റൗണ്ടിനു യോഗ്യത നേടുന്ന എല്ലാവർക്കും ഓഡിയോ ബൈബിൾ പ്ലെയറുകളും, മറ്റു ഉറപ്പുള്ള സമ്മാനങ്ങളും ലഭിക്കും എന്നതും ഈ പ്രോഗ്രാമിന്റെ  സവിശേഷതയാണ്. കൂടാതെ കേഫാ ടിവിയിൽ ഈ പ്രോഗ്രാം ലൈവ് ആയി കാണുന്ന പ്രേക്ഷകർക്കായി എല്ലാ റൗണ്ടിലും ചോദ്യങ്ങളും, അവർക്കുള്ള സമ്മാനങ്ങളും ഈ പരിപാടിയുടെ മാറ്റ് കൂട്ടുന്നു.

post watermark60x60

മലയാളത്തിലെ മുൻ‍നിര ക്രൈസ്തവ മാധ്യമമായ ക്രൈസ്തവ എഴുത്തുപുര, ദൈവവചനം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന Faith Comes By Hearing (Bible.is), HUM ഓഡിയോ ബൈബിൾ ആപ്പ് എന്നിവരുടെ സഹകരണത്തോടെ ഒരുക്കുന്ന ഈ ബൈബിൾ ക്വിസ് മത്സരത്തിൽ  ഇന്ത്യയിലുള്ള മലയാളികളായ ക്രിസ്തീയവിശ്വാസികൾക്ക് പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും https://www.kraisthavaezhuthupura.com/ABC എന്ന വെബ്‌ പേജ് സന്ദർശിക്കുക.

മത്തായിയുടെ സുവിശേഷം, റോമർ, എബ്രായർ എന്നീ 3 പുസ്തകങ്ങളിൽ നിന്നുള്ള ടെക്സ്റ്റ്, ഓഡിയോ, വീഡിയോ ഫോർമാറ്റിൽ ഉള്ള ചോദ്യങ്ങൾ ആണ് ഈ കോണ്ടെസ്റ്റിൽ ഉണ്ടാവുക. ഓഡിയോ ശ്രവിക്കുവാൻ HUM ആപ്പ്, മത്തായിയുടെ സുവിശേഷം വീഡിയോ കാണുവാൻ Bible.is ആപ്പ് അഥവാ മലയാളം ഗോസ്പൽ ഫിലിംസ് കേഫാ ടിവി യൂട്യുബ് ചാനൽ എന്നിവ സന്ദർശിക്കുക.

Download Our Android App | iOS App

നിബന്ധനകൾക്കനുസൃതമായി ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 പേർക്കായിരിക്കും പ്രിലിമിനറി റൗണ്ടില്‍ പ്രവേശനം. തുടർന്ന് സെമി-ഫൈനൽ, ഫൈനൽ റൗണ്ടുകളും ഉണ്ടാവും.  റെജിസ്ട്രേഷൻ അവസാന തിയതി ഒക്ടോബര്‍ 31.

മൂന്ന് ഘട്ടങ്ങളായി നടക്കുന്ന ഈ ക്വിസ്, കേഫാ ടി.വി യൂട്യൂബ് ചാനൽ, ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജ് എന്നിവയിൽ ലൈവായി സംപ്രേക്ഷണം ചെയ്യും. ബൈബിൾ കോണ്ടെസ്റ്റിൽ പങ്കെടുക്കുന്നതിനുള്ള നിബന്ധനകള്‍, ഓൺലൈൻ റെജിസ്ട്രേഷൻ ഫോം, പഠന ഭാഗങ്ങളുടെ ഓഡിയോ/വീഡിയോ, കൂടുതൽ വിവരങ്ങൾ എന്നിവ വെബ്‌സൈറ്റിൽ ലഭ്യമാണ്.

-ADVERTISEMENT-

You might also like