വേങ്ങൽ ഐ.പി.സി. സഭയുടെ നേതൃത്വത്തിൽ ബൈബിൾ ക്ലാസ്
വേങ്ങൽ: ഐ.പി.സി. എബനേസർ വേങ്ങൽ സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 16 ബുധനാഴ്ച മുതൽ 19 ശനിയാഴ്ച വരെ ദിവസവും വൈകിട്ട് 6.30 മുതൽ 9 മണി വരെ വേങ്ങൽ ഐ.പി.സി. സഭാ ഹാളിൽ ബൈബിൾ ക്ലാസ് നടക്കും.

“കർത്താവിന്റെ മടങ്ങിവരവും ദൈവസഭയുടെ ഒരുക്കവും” എന്നതാണ് ചിന്താവിഷയം. കോട്ടയം പാസ്റ്റർ പി.റ്റി. തോമസ് ക്ലാസുകൾ നയിക്കും. ചർച്ച് ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.
പാസ്റ്റർ ബിനോയ് മാത്യു, എം.ജി. മാത്തുണി, അലക്സാണ്ടർ തോമസ് എന്നിവർ നേതൃത്വം നൽകും.

- Advertisement -


Comments are closed.