കുടിയേറ്റ സമൂഹങ്ങളിലേക്ക് ദൈവവചനം എത്തിക്കാൻ ‘ബിയോണ്ട് ബോർഡേഴ്സ് കേരള 2026’

തിരുവല്ല: കുടിയേറ്റ സമൂഹങ്ങളിലേക്കും അതിഥി തൊഴിലാളികളിലേക്കും അവരുടെ ഹൃദയഭാഷകളിൽ ദൈവവചനം എത്തിക്കുന്നതിനായി സഭകളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ ‘ബിയോണ്ട് ബോർഡേഴ്സ് കേരള 2026’ സമ്മേളനം സെപ്റ്റംബർ 7, 8 തീയതികളിൽ തിരുവല്ലയിലും പെരുമ്പാവൂരിലുമായി നടക്കും.

News Middle Advt Banner

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറി, ന്യൂ ലൈഫ് കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട്, ഫെയ്ത്ത് കംസ് ബൈ ഹിയറിംഗ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഓഡിയോ ബൈബിൾ, വീഡിയോ ബൈബിൾ, വിവിധ ഭാഷകളിലുള്ള തിരുവചന വിഭവങ്ങൾ, ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് വിവിധ ഭാഷകൾ സംസാരിക്കുന്ന കുടിയേറ്റ സമൂഹങ്ങളിലേക്ക് സുവിശേഷം എത്തിക്കുന്നതിനുള്ള പ്രായോഗിക മാർഗങ്ങൾ സമ്മേളനത്തിൽ പരിചയപ്പെടുത്തും.

സെപ്റ്റംബർ 7ന് മഞ്ഞാടി സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയിൽ നടക്കുന്ന സമ്മേളനം ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറി പ്രസിഡന്റ് മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ 8ന് പെരുമ്പാവൂർ ടി.ബി. റോഡിലെ ഓൾ സെയിന്റ്സ് സി.എസ്.ഐ. ചർച്ചിൽ നടക്കുന്ന സമ്മേളനം കേരള ഓക്സിലറി കമ്മിറ്റിയംഗം അഭി. മാത്യൂസ് മോർ അപ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.

രണ്ട് വേദികളിലും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് സമ്മേളനം. ബഹുഭാഷാ തിരുവചന വിഭവങ്ങൾ, ഓഡിയോ ബൈബിൾ, ഗോസ്പൽ ഫിലിം ഉപകരണങ്ങൾ, ഡിജിറ്റൽ തിരുവചന സംവിധാനങ്ങൾ, കുടിയേറ്റ സമൂഹങ്ങളിലെ ശുശ്രൂഷയ്ക്കുള്ള പ്രായോഗിക മാർഗങ്ങൾ, സംവാദം, ചോദ്യോത്തരവേള എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

വൈദികർ, സഭാ നേതാക്കൾ, സുവിശേഷകർ, കുടിയേറ്റ സമൂഹങ്ങളിൽ ശുശ്രൂഷ ചെയ്യുന്നവർ, ശിഷ്യത്വ പരിശീലകർ എന്നിവർക്ക് പങ്കെടുക്കാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് ഷിബു കുര്യൻ (94958 74558), എൽസൺ പോൾ (98460 95362), ജോർജ് ഫിലിപ്പ് (97470 76093), അരുൺ മേശക്ക് (81309 30312) എന്നിവരുമായി ബന്ധപ്പെടാം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading