സാങ്കി പീറ്റർ നിത്യതയിൽ ചേർക്കപ്പെട്ടു
കോയമ്പത്തൂർ: പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞൻ പരേതനായ ജെ. വി. പീറ്റർ അച്ചായന്റെ മകൻ സാങ്കി പീറ്റർ നിത്യതയിൽ ചേർക്കപ്പെട്ടു. സ്ട്രോക്കിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

സ്ട്രോക്കിനെ തുടർന്ന് തലച്ചോറിൽ മേജർ ശസ്ത്രക്രിയയ്ക്ക് വിധേയനായ സാങ്കി പീറ്റർ പിന്നീട് വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു. കോമാ അവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ ശരീരത്തിന്റെ വലതുഭാഗത്ത് തളർച്ചയും അനുഭവപ്പെട്ടിരുന്നു.

പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞനായിരുന്ന പരേതനായ ജെ. വി. പീറ്റർ അച്ചായന്റെ മകനാണ് സാങ്കി പീറ്റർ. സുഹൃത്തുക്കൾക്കും ക്രൈസ്തവ സംഗീതലോകത്തിനും ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു.
സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കും.

- Advertisement -


Comments are closed.