കവിത: ദൈവീക കരുതൽ | പ്രെസ്റ്റിൻ പി ജേക്കബ്
ഇരുളിൻ വഴിയിൽ ഞാൻ തനിച്ചെന്നു

തോന്നിയ നേരവും നീ കൂടെയുണ്ടല്ലോ,
കണ്ണുനീർ തുള്ളികൾ വീണിടുമ്പോഴും
കരങ്ങളിൽ കോരിയെടുത്തിടുന്നല്ലോ.
കാറ്റുകൾ വീശി തിരമാല ഉയർന്നാൽ
ഭയപ്പെടേണ്ടെന്നു നീ ചൊല്ലിടുന്നു,
തകർന്ന ഹൃദയം നിൻ മാറോടണച്ച്
സ്നേഹത്തിൻ തണലിൽ ആശ്വസിപ്പിക്കുന്നു.
വഴിയറിയാതെ ഞാൻ നിന്നിടുമ്പോൾ
വഴികാട്ടിയായ് നീ മുന്നിൽ നടക്കും,
വാതിലുകൾ ഒന്നൊന്നായി അടഞ്ഞാലും
പുതുവഴി തുറക്കാൻ നീ കൂടെയുണ്ടാകും.
അന്നന്നത്തെ അപ്പം ഒരുക്കുന്നവൻ,
ആവശ്യങ്ങൾ എല്ലാം അറിയുന്നവൻ,
കുരുവിക്കുപോലും ആഹാരം നൽകുന്ന
എൻ പിതാവല്ലോ നീ, യേശുനാഥാ.
നാളെയെക്കുറിച്ച് ഭയമില്ലെനിക്ക്,
എൻ നാളുകളെല്ലാം നിൻ കൈകളിൽ,
ജീവിതഭാരം ഞാൻ ഏൽപ്പിച്ചിടുന്നു,
എൻ ദൈവമേ, നിൻ കരുതലിൽ.
“എന്നും എന്നെ കൈവിടാത്ത
ദൈവീക കരുതലേ,
എൻ യാത്ര തീരുംവരെ
നീയെന്നെ നടത്തണമേ.”
പ്രെസ്റ്റിൻ പി ജേക്കബ്

- Advertisement -


Comments are closed.