നൈജീരിയ ഇന്ത്യൻ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 10-ാമത് ലാഗോസ് കൺവൻഷന് തുടക്കമായി

ബ്ലസൻ ചെറുവക്കൽ

ഇന്ത്യൻ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ നൈജീരിയയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 10-ാമത് ലാഗോസ് കൺവൻഷൻ പ്രാർത്ഥനയോടെ ആരംഭിച്ചു. നിലവിലെ പ്രത്യേക സാഹചര്യം നിലനിർത്തി സൂമിലൂടെയാണ് ഈ വർഷത്തെ കൺവൻഷൻ നടക്കുന്നത്.

post watermark60x60

ബ്രദർ സന്തോഷ് ഏബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ റവ. ഇസ്രയേൽ ക്രിസ്ലേരേ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. സ്പിരിച്വൽ വേവ്സ് അടൂർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ബ്രദർ സുരേഷ് ബാബു ദൈവവചന പ്രഭാഷണം നിർവ്വഹിച്ചു. മഹാമാരിയുടെ കാലഘട്ടത്തിൽ ദൈവജനത്തിന് ക്രിസ്തുവുമായുള്ള അടുപ്പം കൂടണമെന്നും, നമ്മുടെ പൗരത്വം സ്വർഗ്ഗത്തിലായതിനാൽ അവൻ്റെ വരവിനായി നാം ഒരുങ്ങണമെന്നും വചന ശുശ്രൂഷയിൽ അദേഹം പറഞ്ഞു.

കൺവൻഷനോടനുബന്ധിച്ച് പുറത്തിറക്കുന്ന ഐ.സി.സി വോയ്സിൻ്റെ പ്രകാശനം കേരളാ സമാജം പ്രസിഡൻ്റ് ജോസഫ് ആൻ്റണിയും സെക്രട്ടറി ഷീജു പ്രഭാകരനും ചേർന്ന് നിർവ്വഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ രാജേഷ് മാത്യു, ശേഖർ കല്യാൺപൂർ, പി. ജി വർഗ്ഗീസ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. സിസ്റ്റർ പെർസിസ് ജോൺ, ഡോ. ബ്ലസൻ മേമന, ബ്രദർ ലോഡ്സൻ ആൻ്റണി എന്നിവർ സംഗീത ശുശ്രൂഷയ്ക്കു നേതൃത്വം നൽകും. ഒക്ടോബർ 4ന് കൺവൻഷൻ സമാപിക്കും.

-ADVERTISEMENT-

You might also like