തൃക്കണ്ണമംഗൽ ശാരോൻ ചർച്ച് ഉപവാസപ്രാർത്ഥനയും സുവിശേഷ മഹായോഗവും സെപ്റ്റംബർ 18 ന്
തൃക്കണ്ണമംഗൽ: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ തൃക്കണ്ണമംഗലിൽ ഉപവാസപ്രാർത്ഥനയും സുവിശേഷ മഹായോഗവും സെപ്റ്റംബർ 18 വെള്ളി മുതൽ 19 ശനി വരെ നടക്കും.

രണ്ടു ദിവസവും രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും വൈകുന്നേരം 6 മുതൽ രാത്രി 9 വരെയുമാണ് യോഗങ്ങൾ. പാസ്റ്റർമാരായ അജി ആന്റണി, മാത്യുക്കുട്ടി കെ., തോമസ് ജോർജ് എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
സഭാ ശുശ്രൂഷകൻ പാസ്റ്റർ സാബു യോഹന്നാൻ നേതൃത്വം നൽകും. പാസ്റ്റർ എബ്രഹാം ക്രിസ്റ്റഫർ, ബ്രദർ. സ്റ്റീഫൻ സുനിൽ എന്നിവർ ഗാനശുശ്രൂഷ നിർവഹിക്കും. അനുഗ്രഹീതമായ പ്രഭാഷണങ്ങളും ഗാനശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -


Comments are closed.