ഇന്നത്തെ ചിന്ത : ഒരു കുറ്റവും ചെയ്യാത്തവനെ ഈ ലോകം ക്രൂശിച്ചു | ജെ.പി വെണ്ണിക്കുളം

പാപം ഒഴികെ സകലത്തിലും പരീക്ഷിക്കപ്പെട്ടവനാണ് യേശു. അവൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നു മനസിലാക്കിയ വ്യക്തിയായിരുന്നു പീലാത്തോസ്. അതുകൊണ്ടു തന്നെ അവനെ വെറുതെ വിടണമെന്ന് താൻ ആഗ്രഹിച്ചു. അവന്റെ ഭാര്യയും അതിനായി നിർബന്ധിച്ചു. എന്നാൽ ചില യഹൂദ പ്രമാണികളുടെ കടുംപിടുത്തമാണ് അവരുടെ ആഗ്രഹത്തെ സാധിപ്പിക്കാൻ പീലാത്തോസ് നിർബന്ധിതനായത്‌. ഒരു കുറ്റവും ചെയ്തിട്ടില്ലാത്ത യേശുവിനെ ഈ ലോകം ആദരിക്കാതെ പോയെങ്കിൽ നമ്മോടു എത്ര അധികം. കുറ്റമില്ലാത്തവന് വിരോധമായി കൂടിയാലോചിക്കുകയും നിർബന്ധം ഹേതുവായി അവനു ദോഷമായി തീരുമാനം എടുക്കുകയും ചെയ്യുന്നു. പക്ഷെ, അവർ ഒന്നോർക്കുന്നില്ല, ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവന്റെ ദർശനത്തെ ഇല്ലാതാക്കുവാൻ ആർക്കും സാധ്യമല്ല.

post watermark60x60

ധ്യാനം : യോഹന്നാൻ 18,19
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like