ഇന്നത്തെ ചിന്ത : ഗൂഢ വചനം | ജെ. പി വെണ്ണിക്കുളം

ഇയ്യോബ് 4:12
എന്റെ അടുക്കൽ ഒരു ഗൂഢവചനം എത്തി; അതിന്റെ മന്ദസ്വരം എന്റെ ചെവിയിൽ കടന്നു.

തനിക്കു ഗാഡനിദ്രയിൽ ലഭിച്ച ഗൂഢ ദർശനം സ്വയം രോമാഞ്ചം ഉണ്ടാക്കി എങ്കിലും അത് മറ്റുള്ളവരെ വിമർശിക്കാനായി ഉപയോഗിക്കുന്നു. ഈ ദർശനം ദൈവം നൽകിയതായിരുന്നു എന്നാണ് എലിഫസ് പറഞ്ഞത്. പക്ഷെ അത് സാത്താന്യ ദർശനം ആയിരുന്നു. ഒരു പക്ഷെ, തന്റെ സ്നേഹിതർ അത് ദൈവ ദർശനം എന്ന് വിശ്വസിച്ചു കാണും. അതിനാൽ തന്നെ അവർ ആ മൂഢ വചനങ്ങളുടെ കൂടെ കൂടി. പ്രിയരേ, ദർശനങ്ങൾ എല്ലാം ദൈവത്തിൽ നിന്ന് തന്നെയോ എന്ന് വിവേചിക്കണം. അതിനുള്ള വിവേചന വരത്തിനായി പ്രാർത്ഥിക്കുക.

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.