ഇന്നത്തെ ചിന്ത : നിസ്സഹായത | ജെ. പി വെണ്ണിക്കുളം

ഇയ്യോബ്2:11,12
അനന്തരം തേമാന്യനായ എലീഫസ്, ശൂഹ്യനായ ബിൽദാദ്, നയമാത്യനായ സോഫർ എന്നിങ്ങിനെ ഇയ്യോബിന്റെ മൂന്നു സ്നേഹിതന്മാർ ഈ അനർത്ഥമൊക്കെയും അവന്നു ഭവിച്ചതു കേട്ടപ്പോൾ അവർ ഓരോരുത്തൻ താന്താന്റെ സ്ഥലത്തുനിന്നു പുറപ്പെട്ടു അവനോടു സഹതപിപ്പാനും അവനെ ആശ്വസിപ്പിപ്പാനും പോകേണമെന്നു തമ്മിൽ പറഞ്ഞൊത്തു.
അവർ അകലെവെച്ചു നോക്കിയാറെ അവനെ തിരിച്ചറിഞ്ഞില്ല; അവർ ഉറക്കെ കരഞ്ഞു വസ്ത്രം കീറി പൊടി വാരി മേലോട്ടു തലയിൽ വിതറി.

കഷ്ടതയിലായ ഇയ്യോബിന് ആശ്വാസം നൽകുവാൻ വന്നവരായിരുന്നു അവന്റെ മൂന്നു സ്നേഹിതന്മാർ. കേട്ടറിവിനെക്കാൾ ഭീകരമാണ് ഇയ്യോബിന്റെ അവസ്ഥയെന്നു അവർ മനസിലാക്കിയത് അവനെ നേരിട്ട് കണ്ടപ്പോഴാണ്. അതുകൊണ്ട് അവർ ഏഴു ദിവസം മൗനമായിരുന്നു. വേദനയിൽ അകപ്പെട്ട ഇയ്യോബിനെ ആശ്വസിപ്പിക്കാൻ കഴിയാതെ പോയത് കൊണ്ടു അവന് മാനസിക സംഘർഷം കൂടിയതല്ലാതെ മറ്റു ഗുണമൊന്നും ഉണ്ടായില്ല. പ്രിയരേ, ആശ്വാസം നൽകുന്നതിന് പകരം ദുഃഖം ആചരിച്ചാൽ എന്ത് ഫലം? ദുഃഖത്തിൽ ഇരിക്കുന്നവർക്ക് ആശ്വാസമാകാൻ നമുക്ക് കഴിയട്ടെ.
ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.