ഇടയശുശ്രൂഷയിൽ അരനൂറ്റാണ്ട് പിന്നിട്ട പാസ്റ്റർ ജേക്കബ് സാമുവൽ ഇനി പൊതുശുശ്രൂഷയിൽ

കർക്കശ നിലപാടുകളും പതിറ്റാണ്ടുകളായി ശുശ്രൂഷയിൽ നേടിയെടുത്ത പ്രാവിണ്യവും സഭാ പരിപാലനത്തിൽ വ്യത്യസ്തനാക്കിയാണ് പാസ്റ്റർ ജേക്കബ് സാമുവൽ ഇടയശുശ്രൂഷയിൽ നിന്നും പിൻവാങ്ങുന്നത്. 56 വർഷത്തെ ഫെയ്ത്ത്ഹോം വാസത്തിൽ നിന്നും പുല്ലാട് പൂവത്തൂർ ഐ പി സി ഹാളിനടുത്ത് ദൈവം ദാനമായി നൽകിയ ഭവനത്തിൽ പാർത്ത് പൊതുശുശ്രൂഷയിൽ സജീവമായുണ്ടാകും.

തിരുവല്ല സെൻ്ററിൽ മേപ്രാൽ, വേങ്ങൽ, കാരയ്ക്കൽ, പുളിക്കീഴ്, വെള്ളക്കിണർ തുടങ്ങിയ സഭകളിൽ ശുശ്രൂഷകനായും സെൻ്റർ വൈസ് പ്രസിഡൻ്റ്, സെൻ്റർ കൗൺസിൽ & പ്രസ്ബിറ്ററി അംഗം എന്നീ നിലകളിൽ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. റാന്നി, വെച്ചൂച്ചിറ,മല്ലപ്പള്ളി, ചെങ്ങന്നൂർ, പത്തനാപുരം തുടങ്ങിയ സെൻ്ററുകളിലും പ്രവർത്തിച്ചു. ഭാര്യ സിസ്റ്റർ ജെസി, മക്കളായ പാസ്റ്റർ സാം ചെന്നിത്തല, സിസ്റ്റർ ലീന, ബ്രദർ ജോമോൻ അവരുടെ കുടുംബാംഗങ്ങൾ എന്നിവർ ശുശ്രൂഷയിൽ എല്ലായിപ്പോഴും കൈത്താങ്ങായിരുന്നു.

തിരുവല്ല സെൻ്ററിലെ തിരുവല്ല പ്രെയർ സെൻ്ററിലെ അസോസിയേറ്റ് പാസ്റ്ററാണ് മകൻ സാം ചെന്നിത്തല. പ്രസിദ്ധ ക്രൈസ്തവ ഗാനരചയിതാവ് പരേതനായ പാസ്റ്റർ ജോൺ വർഗീസിൻ്റെ (മുട്ടം ഗീവർഗീസ്) മകളാണ് ഭാര്യയായ സിസ്റ്റർ ജെസി.
വെള്ളക്കിണർ ഐ പി സി ഫിലദൽഫ്യ ഹാളിൽ നടന്ന യാത്രയയ്പ്പ് യോഗത്തിൽ സെൻ്റർ ട്രഷറർ ജോജി ഐപ്പ് മാത്യൂസ് അധ്യക്ഷത വഹിച്ചു. സഭാ ട്രഷറർ ബ്രദർ എം.ജി.ജോസ് ഉപഹാരം നൽകി. പാസ്റ്റർമാരായ കൊച്ചുമോൻ തലവടി, ജേക്കബ് ജോൺ, സാം ചെന്നിത്തല, സഭാ സെക്രട്ടറി രഞ്ചിത്ത് വർഗീസ്, സിസ്റ്റർ മറിയാമ്മ, സിസ്റ്റർ ലില്ലിക്കുട്ടി, ബ്രദർ ജോയൽ എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ ജേക്കബ് സാമുവൽ മറുപടി പ്രസംഗം നടത്തി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.